മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് തകര്‍ന്നു 
Kerala

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് തകര്‍ന്നു; ഓടിക്കൊണ്ടിരുന്ന കാറുകള്‍ അപകടത്തില്‍പ്പെട്ടു; കോഴിക്കോട് - തൃശൂര്‍ റൂട്ടില്‍ ഗതാഗതടസം

കോഴിക്കോട് - തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് - തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണത്തിലെ പോരായ്മകള്‍ നേരത്തെ ഉന്നയിച്ചതാണെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞു. വികസനസമിതി യോഗത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മഴ പെയ്താല്‍ ഇരുവശത്തെ വീടുകളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

SCROLL FOR NEXT