റാഗിങ് കേസിലെ പ്രതികള്‍  
Kerala

കോട്ടയം റാഗിങ്: പത്തുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

പ്രഥമദൃഷ്ട്യ സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. പത്തുദിവസത്തിനുള്ളില്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. പ്രഥമദൃഷ്ട്യ സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.

അതേസമയം, സംഭവത്തില്‍ ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. പ്രതികള്‍ ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തായിരുന്നു റാഗിങ്.

ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നിയോഗിച്ച സംഘം കോളജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്‌സിങ് എഡ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും