എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍ 
Kerala

എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍; ട്വന്റി20യും പങ്കെടുക്കും; സീറ്റ് വിഭജനത്തില്‍ ധാരണയാകും

140 നിയമസഭാ സീറ്റുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സാബു എം ജേക്കബ് അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

140 നിയമസഭാ സീറ്റുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. വെള്ളിയാഴ്ചയോടെ സഖ്യകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ബിജെപി തീരുമാനം. ബിഡിജെഎസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡിഎയില്‍ പുതുതായി എത്തിയ ട്വന്റി20ക്ക് കുന്നത്ത്‌നാട് മണ്ഡലം ഉള്‍പ്പടെ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. നാല് സീറ്റുകള്‍ ട്വന്റി20ക്ക് നല്‍കുന്നതാണ് ബിജെപി ആലോചിക്കുന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് ട്വന്റി20.

NDA leadership meet to be held in Kochi today to discuss assembly election preparations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി (പ്രശാന്ത് ബാബു) നിര്യാതനായി

വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?

'15 കോടി സംഭാവന കിട്ടും', ബിജെപി നേതാവിന്റെ വിഡിയോയുമായി മാല പാർവതി; 'അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം