Mattannoor Murder 
Kerala

"സ്ഥിരമുള്ള വഴക്കാണെന്ന് കരുതി,ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ട് ഞെട്ടി"; മട്ടന്നൂര്‍ കൊലപാതകത്തില്‍ പരിസരവാസികള്‍

അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തതെന്ന് നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കണ്ണൂര്‍: മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ അമ്മയേയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. രാവിലെ മുതല്‍ തന്നെ അമ്മയും മകനും തമ്മിലുള്ള വഴക്ക് ഉച്ചത്തില്‍ കേട്ടിരുന്നെന്നും എന്നാല്‍ ഇത് പതിവായി ഇവര്‍ തമ്മിലുണ്ടാകാറുള്ള വഴക്ക് പോലെയാണ് കരുതിയതെന്നും അയല്‍വാസികള്‍ പറഞ്ഞു.

മരിച്ച ജ്യോതിയുടെ ഭര്‍ത്താവ് ജയകൃഷ്ണന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് വീട്ടിലേയ്ക്ക് ഓടി ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ട് പേരും നിലത്ത് വീണ് കിടക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തതായും ഇരുവരെയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മട്ടന്നൂര്‍ സ്വദേശികളായ ജ്യോതിയെയും മകന്‍ നവീനെയും വീട്ടിനുള്ളിലെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ജ്യോതിയുടെ ഭര്‍ത്താവ് ക്ഷേത്രദര്‍ശനം കഴിഞ്ഞു വന്നപ്പോഴാണ് ഭാര്യയെയും മകനെയും രക്തത്തില്‍ കുളിച്ച നിലയില്‍ കാണുന്നത്. മരിച്ച ജ്യോതി റിട്ടയേര്‍ഡ് അധ്യാപികയാണ്. ഇരിട്ടിയിലെ മത്സര പരീക്ഷാ പരിശീലന കേന്ദ്രമായ പ്രഗതി കരിയര്‍ ഗൈഡന്‍സ് സെന്ററിലെ വിദ്യാര്‍ഥിയാണ് നവീന്‍. മൂത്തമകന്‍ എറണാകുളത്ത് ജോലി ചെയ്ത് വരികയാണ്. അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.

Neighbours make revelations in Mattannur murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാബറി മസ്ജിദാണ് ഹൃദയത്തില്‍; സിഖ് കലാപത്തെ കുറിച്ച് എഴുതിയത് തെറ്റ്; ബോഫോഴ്‌സിനെ കുറിച്ച് മിണ്ടാട്ടമില്ല'

'എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്'; പരാതികളും ഒഴികഴിവുകളുമില്ല, നസ്രിയയെ പ്രശംസിച്ച് സ്റ്റണ്ട് ഡയറക്ടർ ചേതൻ ഡിസൂസ

തിരൂർ ജില്ല വേണം; 16 യുഡിഎഫ് എംഎൽഎമാർക്ക് എസ്‌ഡിപിഐയുടെ മുന്നറിയിപ്പ്; ഭീഷണി വിലപ്പോവില്ലെന്ന് മുസ്‌ലിം ലീഗ്

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം; 8.6 ശതമാനം വരെ പലിശ; ബാങ്കുകളുടെ പട്ടിക

അച്ഛന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ല: സുപ്രീംകോടതി