നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് 288 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.  
Kerala

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നേപ്പാള്‍ പ്രധാനമന്ത്രിയെ ദുഃഖം അറിയിച്ചുവെന്നും നേപ്പാളിനൊപ്പം ഇന്ത്യ ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് 288 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 33 മലയാളികളും ഉള്‍പ്പെടുന്നു, 21 ഇന്ത്യന്‍ പൗരന്‍മാരെ രക്ഷപ്പെടുത്തിയതായും 200 പൗരന്‍മാര്‍ ചൈനീസ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതാവരുടെ പട്ടിക സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു.

ഇതില്‍ 73 പേര്‍ തൃശൂലി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുനിന്ന് 33 പേരെയാണ് കാണാതയാത്. കാണാതായവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നേപ്പാള്‍ പ്രധാനമന്ത്രിയെ ദുഃഖം അറിയിച്ചുവെന്നും നേപ്പാളിനൊപ്പം ഇന്ത്യ ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ നിന്നുള്ള മാനസരോവര്‍ തീര്‍ഥാടനത്തിനായി രണ്ട് സംഘത്തിലുള്ള 37 ഉം 49 ഉം പേരടങ്ങുന്നവരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. ബംഗാളിലെ 32 ഉം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 61 പേരെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് കാണാതായത് സാമ്രാട്ട്, ഫ്‌ളൈ എവറസ്റ്റ് ട്രാവല്‍സ് വഴി മാനസസരോവര്‍ യാത്രയ്ക്ക് എത്തിയവരാണ്. നേപ്പാളിലെ ആശയവിനിമയ ശൃംഖലകള്‍ തകരാറിലായതാണ് ബന്ധപ്പെടാന്‍ കഴിയാത്തതിന് കാരണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അവിടെ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയെന്ന് അധികൃതര്‍ അറിയിച്ചു.

Nepal Flash Floods: Govt Sets Up Special Control Rooms, Confirms 288 Indians Uncontactable

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്എഫ്ഡിസിയുടെ 'വിക്ടോറിയ' വിദേശ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; വിലക്കയറ്റം നിര്‍ത്താന്‍ ഒന്നുകൂടി മുറിക്കണമെന്ന് കോണ്‍ഗ്രസ്

വെറുതെ കളിച്ച് പോകാനല്ല, നയിക്കാൻ തന്നെ; അയ്യന്തോളിന്റെ പുലിപ്പടയെ നയിക്കാൻ 10 വയസ്സുകാരി ആരാധ്യ

പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടി; നാലംഗ സംഘം പിടിയിൽ

'അച്ഛനോട് അക്കാര്യത്തിൽ എതിർപ്പുണ്ട്, അങ്ങനെ നോക്കിയാൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും'; ചിരിപ്പിച്ച് ധ്യാൻ