വിഴിഞ്ഞത്ത് എത്തിയ ചൈനയിലെ ഷങ്ഹുവാ ചരക്കുകപ്പല്‍ 
Kerala

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭരണാനുമതി. പദ്ധതിയുടെ ഭാഗമായി 235 മീറ്റര്‍ നീളത്തില്‍ പുതിയ പുലിമുട്ട് നിര്‍മ്മിക്കും.

പദ്ധതിയുടെ നിര്‍മ്മാണ ചുമതല അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. പുതിയ ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷിതമായി അടുപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ സൗകര്യമൊരുങ്ങും.

പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി 500 മീറ്റര്‍ നീളത്തില്‍ 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്തും നിര്‍മിക്കും. പുതിയ ഫിഷിങ് ഹാര്‍ബര്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷിതമായി അടുപ്പിക്കുന്നതിനും കടല്‍ക്ഷോഭ സമയങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാകും.

New fishing harbour at Vizhinjam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ...!!! "ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും"; വീഡിയോ

'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്‌സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില്‍ ദുബൈയില്‍ മുന്നറിയിപ്പ്

ഐടി വകുപ്പിന്റെ പേര് മാറ്റി; പുതിയ പേരിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി