കിണര്‍ 
Kerala

കിണറുകള്‍ കുഴിക്കുന്നതിനും സര്‍ക്കാര്‍ അനുമതി വേണം, വെള്ളത്തിന് ഉപയോഗത്തിനനുസരിച്ച് വില കൂടും

കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും നിലവില്‍ സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇനി മുതല്‍ കിണറുകള്‍ കുഴിക്കുന്നതിനും സര്‍ക്കാര്‍ അനുമതി വേണ്ടിവരും. സര്‍ക്കാര്‍ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗര്‍ഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാര്‍ശയുള്ളത്. അശാസ്ത്രീയമായ കിണര്‍നിര്‍മാണവും ദുരുപയോഗവും തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നുമാണ് കരടിലെ ശുപാര്‍ശ.

കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും നിലവില്‍ സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല. അശാസ്ത്രീയമായ കിണര്‍നിര്‍മാണവും ദുരുപയോഗവും തടുയുകയാണ് ലക്ഷ്യം. മഴവെള്ളസംഭരണികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോള്‍ പരിശോധിക്കണം. വീടുകളില്‍ പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി രണ്ട് ജലസംഭരണികള്‍ നിര്‍ദേശിക്കുന്നതും പരിഗണിക്കും.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളം എടുക്കുന്നതിന് കനത്ത നിയന്ത്രണമാണ് വരാനിരിക്കുന്നത്. വരള്‍ച്ചയും ജലക്ഷാമവുമുള്ള മേഖലകളില്‍ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് അനുമതിനല്‍കില്ല. വെള്ളമെടുക്കുന്ന സ്രോതസുകള്‍ മുന്‍കൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്കേര്‍പ്പെടുത്തും. കുഴല്‍ക്കിണറുകള്‍ക്കും നിയന്ത്രണം കൊണ്ടുവരും. തുടങ്ങിയവയാണ് മറ്റുശുപാര്‍ശകള്‍.

ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വര്‍ധിപ്പിക്കുന്നതും ആലോചിക്കും കൂടുതല്‍ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവരില്‍നിന്ന് ഉയര്‍ന്നനിരക്ക് ഈടാക്കും. ഗാര്‍ഹികേതര ഉപയോക്താക്കള്‍ പുതിയ ജലസ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നേടണം. കരട് നയം സമഗ്രമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

New Government Policy Mandates Permission for Well Digging in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല'; വെള്ളാപ്പള്ളിയെ പിന്തുണച്ച് സുകുമാരന്‍ നായര്‍

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

വിഹാന്റെ 'മാജിക്ക് സ്പെൽ', മഴയിലും 'ത്രില്ലര്‍' ഇന്ത്യ! ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞു

വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍; കേന്ദ്രം കുത്തനെ ഉയര്‍ത്തിയ ഫീസ് കുറച്ച് സംസ്ഥാനം,50 ശതമാനം കുറയും

ഒരു കോടിയുടെ എംഡിഎംഎ കടത്തിയ കേസിൽ ഒന്നാം പ്രതി; കണ്ണൂരിൽ ജാമ്യത്തിൽ കഴിഞ്ഞ യുവതി തൂങ്ങി മരിച്ച നിലയിൽ

SCROLL FOR NEXT