ഫയല്‍ ചിത്രം 
Kerala

കൈറ്റ് വിക്ടേഴ്‌സില്‍ പുതിയ സമയക്രമം; പ്ലസ് ടുവിന് എട്ട് ക്ലാസുകള്‍

കൈറ്റിൽ സംപ്രേഷണം ചെയ്യുന്ന ഓരോ ക്ലാസും അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനഃസംപ്രേഷണം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനുവരി 21 മുതലുള്ള വിക്ടേഴസിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ളാസിന്റെ (ഫസ്റ്റ് ബെൽ 2.0) പുതുക്കിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കൈറ്റിൽ സംപ്രേഷണം ചെയ്യുന്ന ഓരോ ക്ലാസും അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനഃസംപ്രേഷണം ചെയ്യും. 

ഫസ്റ്റ്‌ബെൽ പോർട്ടലിൽ (www.firstbell.kite.kerala.gov.in) എല്ലാ ക്ലാസുകളും ലഭ്യമാകും. പത്താം ക്ലാസിന് രാത്രി 9.30 മുതലായിരിക്കും പുനഃസംപ്രേഷണം.  പ്ലസ് വണ്ണിന് വൈകുന്നേരം 6 മുതലും പ്ലസ് ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7മുതലും ആയിരിക്കും പുനഃസംപ്രേഷണം. 

പ്രീപ്രൈമറി മുതൽ എട്ടുവരെ ക്ലാസുകൾ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതൽ 4.30 വരെയും ഒൻപതാം ക്ലാസ് 5 മണിക്കും പുനഃസംപ്രേഷണം ചെയ്യും. ഫെബ്രുവരി ആദ്യവാരം പത്തിന്റെയും അവസാനവാരം പ്ലസ് ടുവിന്റെയും ക്ലാസുകൾ പൂർത്തിയാക്കും. ശേഷം ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുൾപ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷൻ ക്ലാസുകളും സംപ്രേഷണം ചെയ്യും.  

ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ ഏപ്രിൽ മാസത്തോടെയും പ്ലസ് വൺ ക്ലാസുകൾ മെയ് മാസത്തോടെയും പൂർത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിന് പിന്നീട് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തും.

കൈറ്റ് വിക്ടേഴ്സിൽ- പ്ലസ് വണ്ണിന് രാവിലെ 7മുതൽ 8.30വരെ മൂന്ന് ക്ലാസുകൾ പ്ലസ് ടുവിന് വൈകിട്ട് 3.30 മുതൽ 7.30 വരെ എട്ടു ക്ലാസുകൾ.


രാവിലെ 8.30ന് പ്രീപ്രൈമറി ക്ലാസുകള്‍(കിളിക്കൊഞ്ചല്‍)

രാവിലെ 9ന് ഒന്നാം ക്ലാസ്, 9.30ന് രണ്ടാം ക്ലാസ്, 10ന് മൂന്നാം ക്ലാസ്, 10.30ന് നാലാം ക്ലാസ്, 11ന് 5ാം ക്ലാസ്, 11.30ന് ആറാം ക്ലാസ്, ഉച്ചയ്ക്ക് 12ന് ഏഴാം ക്ലാസ്, 12.30ന് എട്ടാം ക്ലാസ്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ ഒന്‍പതാം ക്ലാസ്(രണ്ട് ക്ലാസുകള്‍). രണ്ട് മുതല്‍ 3.30 വരെ പത്താം ക്ലാസ്(3 ക്ലാസുകള്‍).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

SCROLL FOR NEXT