പ്രതീകാത്മക ചിത്രം 
Kerala

ഇടുക്കിയില്‍ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ്

അവിവാഹിതയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തൊടുപുഴ: വെള്ളത്തൂവല്‍ തോക്കുപാറയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ നിന്ന് കണ്ടെത്തി. മൂന്ന് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അവിവാഹിതയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവമുണ്ടെന്ന് പറഞ്ഞ് തോക്കുപാറ സ്വദേശിനിയായ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. യുവതിയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍, വിലാസം ഉള്‍പ്പെടുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് യുവതിയുടെ വീടിന് സമീപം നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു. യുവതി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Newborn Baby Boy’s Body Found in Idukki; Police Launch Investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

'നേപ്പാളുമായുള്ള സൗഹൃദത്തെ ഇന്ത്യ വില മതിക്കുന്നു'; കേന്ദ്രമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബാലേന്ദ്ര ഷാ

ഗോവന്‍ ചലച്ചിത്ര മേളയില്‍ 'രാമായണ' പ്രദര്‍ശിപ്പിക്കും; ബ്രിക്‌സ് വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം

മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു

'സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുപ്പിവെള്ളം വിറ്റു';ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി