അബിഗേലിനെ പൊലീസ് എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നു, നെട്ടൂര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ സന്തോഷം പങ്കുവെക്കുന്നു/ വീഡിയോ സ്‌ക്രീന്‍ ഷോട്ട് 
Kerala

അബിഗേല്‍ സാറയെ കണ്ടെത്തിയെന്ന് വാര്‍ത്ത; സന്തോഷത്തില്‍ തുള്ളിച്ചാടി നെട്ടൂര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍(വീഡിയോ) 

അധ്യാപകന്‍ ദിനേശ് കുറ്റ്യാടിയാണ് പങ്കുവെച്ചിരിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊല്ലത്തുള്ള ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത എല്ലാ കുഞ്ഞുങ്ങളുടേയും മനസില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതീവ ദുഃഖത്തോടെ എല്ലായിടത്തുമുള്ള കുട്ടികളുടേയും ആകാംക്ഷ അവളെ കണ്ടെത്തിയോ എന്നായിരുന്നു. ഒടുവില്‍ കണ്ടെത്തിയപ്പോള്‍ അതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന കുട്ടികളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കോഴിക്കോട് നെട്ടൂരിലെ എല്‍പി സ്‌കൂളിലെ കുട്ടികള്‍ തുള്ളിച്ചാടുന്ന വീഡിയോ അവരുടെ അധ്യാപകന്‍ ദിനേശ് കുറ്റ്യാടിയാണ് പങ്കുവെച്ചിരിക്കുന്നത്. 

സന്തോഷം എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടികള്‍ തുള്ളിച്ചാടുന്നത്. അധ്യാപകന്‍ ദിനേശന്‍ പങ്കുവെച്ച  വീഡിയോ നാട് മുഴുവന്‍ എങ്ങനെയാണ് ഈ സംഭവത്തെ ഒരേ മനസോടെ അബിഗേലിനായി കാത്തിരുന്നത് എന്നത് വ്യക്തമാക്കുന്നതാണ്. 

ഇന്നലെ വൈകുന്നേരം നാലരയോടെ തുടങ്ങിയ ആശങ്കകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സന്തോഷത്തിനും ആശ്വാസത്തിനും വഴിമാറിയത്. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരനൊപ്പമുണ്ടായിരുന്ന 6 വയസുകാരി അബിഗേല്‍ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാന്‍ സഹോദരന്‍ പ്രതിരോധിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !