Rajeev Chandrasekhar file
Kerala

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

ഒപ്പം തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സബര്‍ബന്‍, മെമു സര്‍വീസുകളും ആരംഭിക്കാനും പദ്ധതിയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടുത്തത് തിരുവനന്തപുരത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സര്‍വ്വീസാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഫെയ്‌സ്ബുക്കിലാണ് പുതിയ പദ്ധതി വരുന്നതിനെക്കുറിച്ച് കുറിച്ചിരിക്കുന്നത്. എറണാകുളം-ബെംഗളൂരി വന്ദേഭാരതിനുള്ള അഭ്യര്‍ഥന പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദിയെന്നും രാജീവ് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എറണാകുളം - ബെംഗളൂരു വന്ദേഭാരതിനായുള്ള നമ്മുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഉടനടി അനുകൂല തീരുമാനമെടുത്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജിക്കും റെയില്‍വെ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിക്കും നന്ദി.

വന്ദേ ഭാരത് സര്‍വീസ് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം. ഒപ്പം തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സബര്‍ബന്‍, മെമു സര്‍വീസുകളും ആരംഭിക്കാനും പദ്ധതിയുണ്ട്.

അടിസ്ഥാന സൗകര്യ വികസനം പുരോഗതിയിലേക്കുള്ള വഴിയൊരുക്കുന്നതിനൊപ്പം ജനജീവിതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും. ഓരോ പുതിയ പദ്ധതിയിലൂടെയും, വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ കൂടുതല്‍ അടുക്കുകയാണ്. ഇതാണ് പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയം.

'Next is Thiruvananthapuram-Bengaluru Vande Bharat', Suburban and MEMU services may also be started, says Rajeev Chandrasekhar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT