പെരുമഴയത്ത് ശിശുദിന റാലി ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

പെരുമഴയത്ത് ശിശുദിന റാലി, നനഞ്ഞു കുളിച്ച് വിദ്യാർ‌ഥികൾ; പ്രതിഷേധിച്ച് രക്ഷിതാക്കൾ, വിഡിയോ

1500 ഓളം കുട്ടികളാണ് റാലിയുടെ ഭാഗമായി പങ്കെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കനത്ത മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തിൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി. മഴ കനത്തിട്ടും റാലി നിർത്തിവെക്കാൻ അധികൃതർ കൂട്ടാക്കിയില്ല. 1500 ഓളം കുട്ടികളാണ് റാലിയുടെ ഭാഗമായി പങ്കെടുത്തത്.

നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്. നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച റാലി ബോയ്സ് സ്കൂൾ വരെ ഉണ്ടായിരുന്നു. രാവിലെ നടത്തുന്നതിന് പകരം വെെകീട്ട് റാലി നടത്തിയതിലും വിമർശനം ഉയരുന്നുണ്ട്.

രാവിലെ റാലി നടത്താമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു എന്നാണ് ആക്ഷേപം. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായിന്ന സമയത്ത് റാലി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രം​ഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT