Nilambur by election: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ( പ്രതീകാത്മക ചിത്രം) ഫയല്‍ ചിത്രം
Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക​ഗാന്ധിയുടെ പ്രചാരണം ഞായറാഴ്ചത്തേക്ക് മാറ്റി, മുഖ്യമന്ത്രി 13 മുതൽ 15 വരെ നിലമ്പൂരിൽ

ഇങ്ങനെ വളരെ പെട്ടെന്ന് മാറിമാറിഞ്ഞ സാഹചര്യത്തിലൂടെ തെരഞ്ഞെടുപ്പ് രം​ഗം കടന്നുപോകുമ്പോഴാണ് പ്രിയങ്ക ​ഗാന്ധിയും പിണറായി വിജയനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലമ്പൂരിലെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണ പരിപാടികൾ മാറ്റിവച്ചു. ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പ്രിയങ്കയുടെ പ്രചാരണ പരിപാടി ഞായറാഴ്ചയിലേക്കാണ് മാറ്റിയത്. യു ഡി എഫ് സ്ഥാനാർത്ഥിയും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തി​ന്റെ പ്രചാരണത്തിനായി നിലമ്പൂരിൽ എത്താനിരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. നിലമ്പൂർ മണ്ഡലം കൂടി ഉൾപ്പെടുന്ന വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയാണ് പ്രിയങ്ക.

Aryadan Shoukath, Priyanka Gandhi

ഇതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥിയും സി പി എം സെക്രട്ടേറിയറ്റം​ഗവുമായ എം സ്വരാജി​ന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ മൂന്ന് ദിവസം നിലമ്പൂരിലുണ്ടാകും. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചയാത്തുകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 13ന് ചുങ്കത്തറ, മുത്തേടം പഞ്ചായത്തുകളിലും 14 ന് വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലും 15 ന് പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ നടക്കുക

swaraj, pinarayi vijayan

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-നാണ് നടക്കുന്നത്.; വോട്ടെണ്ണല്‍ 23ന് നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുള്ള രാഷ്ട്രീയസ്ഥിതി​ഗതികളിൽ വളരെ പെട്ടെന്ന് മാറ്റം വരുന്നതായിരുന്നു നിലമ്പൂരിൽ കണ്ടത്. ആദ്യം യു ഡി എഫിനൊപ്പം നിലകൊണ്ട് നിലമ്പൂരിൽ നിന്ന രാജിവെച്ച എൽ ഡി എഫ് സ്വതന്ത്ര എം എൽ എ ആയിരുന്ന പി വി അൻവ‍ർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രം​ഗത്തെത്തി. അതുപോലെ തന്നെ ആദ്യം മത്സരിക്കുന്നതിൽ നിന്ന് പിന്മാറി നിന്ന ബി ജെ പി അവസാന നിമിഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് രം​ഗത്തെത്തി. യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ നിലപാട് എടുത്തിരുന്ന ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണയുമായി എത്തി. വെൽഫെയർ പാർട്ടിയെയും ജമാ അത്തെ ഇസ്ലാമിയെയും ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശ​ന്റെ നിലപാടിനെതിരെ കത്തോലിക്കാ കോൺ​ഗ്രസ് രം​ഗത്തു വന്നു. വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് ദുരവ്യാപകമായ ഫലങ്ങളുളവാക്കുമെന്ന് അവർ‍ ‍അഭിപ്രായപ്പെട്ടു. ഇതേ സമയം, എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പി ഡി പി രം​ഗത്തെത്തിയതും വിവാദമായിട്ടുണ്ട്. ഇരുമുന്നണികളും ഈ പാർട്ടികളുടെ പേരിൽ പരസ്പരം കുറ്റാരോപണം നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്.

ഇങ്ങനെ വളരെ പെട്ടെന്ന് മാറിമാറിഞ്ഞ സാഹചര്യത്തിലൂടെ തെരഞ്ഞെടുപ്പ് രം​ഗം കടന്നുപോകുമ്പോഴാണ് പ്രിയങ്ക ​ഗാന്ധിയും പിണറായി വിജയനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലമ്പൂരിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT