V D Satheesan - വി ഡി സതീശന്‍  ഫയല്‍ ചിത്രം
Kerala

'കേരളത്തിൽ അവർ ഒരക്രമവും നടത്തിയിട്ടില്ല'; വെൽഫയർ പാർട്ടിയെ തള്ളേണ്ടതില്ലെന്ന് വിഡി സതീശൻ

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയ ചര്‍ച്ചയാക്കുന്നതിലൂടെ ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സ്വീകരിച്ച യുഎഡിഎഫ് നിലപാടിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan). കേരളത്തില്‍ യാതൊരു വയലന്‍സും നടത്തിയിട്ടില്ലാത്ത സംഘടനയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. മതസൗഹാര്‍ദ്ദത്തിന്റെ അജണ്ടയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം ഒരു സംഘടനയെ തള്ളി പറയേണ്ട സാഹചര്യം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയ വിഷയം ചര്‍ച്ചയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ചയാക്കുന്നതിലൂടെ ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ സ്വന്തമാക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച നടപടിയുടെ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് പോലും പരിശോധിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടുകെട്ടുകള്‍ക്ക് എല്‍ഡിഎഫ് തയ്യാറല്ല. അത്തരം ഒരു പിന്തുണയും എല്‍ഡിഎഫിന് വേണ്ടെന്നും മുഖ്യമന്ത്രി നിലമ്പൂരില്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

'ഇനി പുതിയ ഉത്തരവാദിത്വം; ജനവിധി തേടി ജന്മ നാട്ടിലേക്ക്'; രമേഷ് പിഷാരടി

'പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ജയിച്ചപ്പോഴും എനിക്ക് കേസില്ലേ? ഇത്തവണ 15,000 വോട്ടിന് ജയിക്കും'

കേരള യൂണിവേഴ്സിറ്റിയിൽ ഡേറ്റ അസിസ്റ്റന്റ് ഒഴിവുകൾ,കരാർ അടിസ്ഥാനത്തിൽ നിയമനം;ബിരുദമുള്ളവർക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം

'നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരും'; സണ്ണി ജോസഫിന് മുന്നറിയിപ്പുമായി പേരാവൂരില്‍ പോസ്റ്ററുകള്‍

SCROLL FOR NEXT