മാല മോഷ്ടിച്ച സമീന 
Kerala

മൂന്ന് ദിവസമായിട്ടും സമീന വിഴുങ്ങിയ സ്വര്‍ണമാല പുറത്തു വന്നില്ല; തൊണ്ടിമുതലിനായി പൊലീസിന്റെ കാത്തിരിപ്പ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സമീനയുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശിശുരോഗ വിദഗ്ദനെ കാണാനെത്തിയ കുട്ടിയുടെ മാല മോഷ്ടിച്ചു വിഴുങ്ങിയ പ്രതി പൊലിസിന് തലവേദനയാകുന്നു. വയറ്റില്‍ കുടുങ്ങിയ മാല പുറത്തെടുക്കാന്‍ എനിമ നല്‍കി കാവലിരിക്കുകയാണ് പൊലിസ്. എന്നാല്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും മാല പുറത്ത് വന്നിട്ടില്ല.

നിലമ്പൂര്‍ മുക്കട്ടയില്‍ താമസിക്കുന്ന പാലേമാട് കല്ലന്‍ കുന്നന്‍ സമീനയെ (35) യാണ് എസ്ഐ പിടി സഫറുള്ള അറസ്റ്റു ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സമീനയുള്ളത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് കൊണ്ടുപോയതെങ്കിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ എനിമ നല്‍കിയിട്ടും മാല പുറത്ത് വരാതായതോടെ പോലിസിന് തലവേദനായിയിരിക്കുകയാണ് സമീന.

നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 10-ന് രാത്രി 10-നാണ് സംഭവം. പുളിക്കലോടി സ്വദേശികള്‍ കുട്ടിയെ കാണിക്കാന്‍ ഊഴം കാത്തിരിക്കുകയായിരുന്നു. വരാന്തയില്‍ ഓടിക്കളിച്ച കുഞ്ഞിനെ സമീന ലാളിക്കുന്നതു കണ്ടു. പിന്നാലെ 3.5 ഗ്രാം തൂക്കമുള്ള മാല കാണാതായി. പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ സമീന മാല വിഴുങ്ങിയെന്നാണു കേസ്.

ജില്ലാ ആശുപത്രിയില്‍ നടത്തിയ എക്സ്-റേ പരിശോധനയില്‍ വയറ്റില്‍ ആഭരണം കണ്ടെത്തി. വയറിളക്കി മാല വീണ്ടെടുക്കാന്‍ എനിമ നല്‍കി. രണ്ട് വനിതാ സിപിഒമാര്‍, കുട്ടിയുടെ മാതാവ് എന്നിവര്‍ കാവല്‍ നിന്നു. ആഭരണം മാത്രം പുറത്തുവന്നില്ല. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

Nilambur Woman Swallows Stolen Gold Chain to Evade Arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

'മോനേ, ചിലർക്ക് ടെൻഷനും സ്ട്രെസും വന്നാൽ അങ്ങനെയാ'; ചെറുപ്പമായിരിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ

'കോസ്മെറ്റിക് സർജറി ചെയ്തുവെന്നു വരെ ആളുകൾ പറഞ്ഞു', ജീവിതം മാറ്റിമറിച്ച സ്ട്രെങ്ത് ട്രെയ്നിങ്ങിനെ കുറിച്ച് കീർത്തി

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ രണ്ടാഴ്ച; 6 മുതൽ 8 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

13,999 രൂപ മുതല്‍ വില; രണ്ട് ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള, വിശദാംശങ്ങള്‍

SCROLL FOR NEXT