പ്രതീകാത്മക ചിത്രം 
Kerala

അച്ഛന്‍ കടയിലേക്ക് പോയി, കാറിലിരിക്കുകയായിരുന്ന ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

കാറിലിരിക്കുകയായിരുന്ന ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടിയും കത്തി കാണിച്ചും ഭയപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാറിലിരിക്കുകയായിരുന്ന ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടിയും കത്തി കാണിച്ചും ഭയപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കമ്പലം താമരച്ചാല്‍ ബൈപ്പാസിലെ വയലോരം ഭാഗത്ത് അച്ഛനോടൊപ്പം എത്തിയതാണ് കുട്ടി. കുട്ടിയെ കാറിലിരുത്തി അച്ഛന്‍ കടയിലേക്ക് പോയ നേരത്താണ് ബൈക്കില്‍ യുവാവ് എത്തിയത്. ഇയാള്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചിരുന്നു.

ഇയാള്‍ തോക്ക് ചൂണ്ടി കാറില്‍ നിന്നിറങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ കത്തി കാണിച്ച് ഭയപ്പെടുത്തി ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. അച്ഛന്‍ കടയില്‍ നിന്നെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഭയന്നുവിറച്ച കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തി യുവാവിനെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT