നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു പ്രതീകാത്മക ചിത്രം
Kerala

നിപ സംശയം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്.

രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍

ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ

യുപിഐ എംഡിആര്‍ ചുമത്തുന്നത് ജനുവരി വരെ നീട്ടുമോ?; സര്‍ക്കാര്‍ പരിഗണനയില്‍

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, എന്നെ ആകാം'; 'ഐ ആം ​ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി