പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്നു സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ രോഗ ലക്ഷണങ്ങളെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. സാമ്പിൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എവിടെ നിന്നാണ് യുവതിക്ക് രോഗബാധയുണ്ടായത് എന്നത് വ്യക്തമായിട്ടില്ല. സമ്പർക്ക പട്ടകയിൽ വന്നവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.
It is not clear where the young woman contracted nipah. The health department is monitoring those who came into contact with her.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates