പ്രതീകാത്മക ചിത്രം 
Kerala

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണു, കായംകുളം റെയിൽവെ സ്റ്റേഷനിൽ യുവാവിന്റെ കൈ അറ്റു

തിരുവനന്തപുരത്ത് നിന്നും പൂന്നൈയിലേക്ക് പോവുകയായിരുന്ന നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിലെ യാത്രക്കാരനാണ് അപകടത്തിൽപെട്ടത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു. തിരുവനന്തപുരത്ത് നിന്നും പൂന്നൈയിലേക്ക് പോവുകയായിരുന്ന നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിലെ യാത്രക്കാരനായ നാ​ഗ്പൂർ സ്വദേശി രവിയാണ് അപകടത്തിൽ പെട്ടത്.

ട്രെയിൻ കായംകുളത്ത് നിർത്തിയപ്പോൾ വെള്ളി വാങ്ങുന്നതിന് പുറത്തിറങ്ങിയതാണ് രവി. പിന്നീട് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ചാടിക്കയറുന്നതിനിടെ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു.

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കൈ കുടുങ്ങി അറ്റു പോകുകയായിരുന്നു.സുരക്ഷാ ഉദ്യോ​ഗസ്ഥരും യാത്രക്കാരും ചേർന്ന് യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT