വി മധുസൂദനന്‍ നായര്‍, വൈക്കം രാമചന്ദ്രന്‍ 
Kerala

വി മദൂസൂദനന്‍നായര്‍ക്കും വൈക്കം രാമചന്ദ്രനും ജ്ഞാനപ്പാന പുരസ്‌കാരം

അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: മലയാളത്തില്‍ ഭക്തി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023, 2026 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പ്രൊഫ. വി മധുസൂദനന്‍ നായര്‍, വൈക്കം രാമചന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പൂന്താന ദിനമായ ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 10.30 ന് പൂന്താനം ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥന്‍, ഡോ. വി.ആര്‍.മുരളീധരന്‍, ഡോ. പി.നാരായണന്‍ നമ്പൂതിരി എന്നിവരായിരുന്നു പുരസ്‌കാര ജൂറി അംഗങ്ങള്‍

മലയാള കാവ്യപാരമ്പര്യ ശാഖയിലെ ക്ലാസിക് കവിതകളുടെ വക്താവ് ആണ് പ്രൊഫ. വി.മധുസൂദനന്‍ നായരെന്ന് ജൂറി വിലയിരുത്തി. ഭക്തിയും സംസ്‌കൃതിയും കാല്‍പ്പനികതയും ചേര്‍ന്ന മധുസൂദനന്‍ നായരുടെ കവിതാലാപന പാരമ്പര്യം മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ്. ഭക്തികാവ്യരചനാ രംഗത്ത് ശ്രദ്ധേയനാണ് വൈക്കം രാമചന്ദ്രന്‍. ചോറ്റാനിക്കര, ശബരിമല തുടങ്ങി മുപ്പതിലധികം ക്ഷേത്രങ്ങളെ ക്കുറിച്ചും ശ്രീഗുരുവായൂരപ്പന്റെയും ശ്രീപൂര്‍ണ്ണത്രയീശന്റെയുമടക്കം നിരവധി ദേവിദേവന്മാരുടെ കേശാദിപാദവര്‍ണ്ണനകള്‍, കീര്‍ത്തനങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങിയവയുടെ രചയിതാവുമാണ് അദ്ദേഹം. ഗുരുവായൂരിലെ പ്രസിദ്ധമായ മരപ്രഭു ശില്പത്തിലെ ശ്ലോകം എഴുതിയതും രാമചന്ദ്രനാണ്.

ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥന്‍, മനോജ്. ബി. നായര്‍, കെ.എസ്. ബാലഗോപാല്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

Njanappana Award for V Madhusoodanan Nair and Vaikom Ramachandran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ടൗണ്‍ഷിപ്പ്: ആദ്യഘട്ടം വീടുകളുടെ താക്കോല്‍ദാനം 25ന്; 178 കുടുംബങ്ങളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപൻഡോടെ നഴ്‌സിങ് പഠനവും ജോലിയും, നോർക്ക ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

'രാ​ഹുൽ ​ഗാന്ധിയേയും 25 കോൺ​ഗ്രസ് എംപിമാരേയും വെടിവച്ച് കൊല്ലും'; ഭീഷണി, ഒരാൾ പിടിയിൽ

വരുന്നൂ 'മലബാര്‍ മിസ്റ്ററി'; വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട താക്കോല്‍ദാനം ബുധനാഴ്ച; 'നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ആള്‍ക്കൂട്ടത്തില്‍ ജീവിച്ച ഒരു മനുഷ്യനു ആ ആള്‍ക്കൂട്ടം തന്നെ ട്രോമയായി ; മരിക്കുന്നത് ബോര്‍ഡ് വെച്ച കാറില്‍ ആകണം എന്നു കരുതുന്നവര്‍ ഇത് മാതൃകയാക്കണം'

SCROLL FOR NEXT