പാപ്പാഞ്ഞിയെ കത്തിക്കുന്നു  ഫെയ്‌സ്ബുക്ക്, ഫയല്‍
Kerala

പുതുവര്‍ഷത്തില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കി

ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇതിനോടൊപ്പം ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി.

അതേസമയം ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോര്‍ട്ട് കൊച്ചി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും