പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴ നഗരസഭാ പരിധിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ജില്ലയിൽ ഇന്നും നിരോധനാജ്ഞ നിലനിൽക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകിയത്. 

ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറി ഷാനും, ബിജെപി നേതാവ് രഞ്ജിത്തുമാണ് മരിച്ചത്. തുടർന്നാണ് ഇന്നുവരെ ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് അനുസരിച്ച് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സർവകക്ഷി യോ​ഗം ഇന്ന്

കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും യോ​ഗത്തിൽ പങ്കെടുക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും യോഗത്തിൽ ചർച്ചചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

ഫ്‌ലാസ്‌കില്‍ പ്രത്യേക അറ, ലക്ഷങ്ങള്‍ വിലയുള്ള എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍; കൊണ്ടുവന്നത് ബംഗളൂരുവില്‍ നിന്ന്

രാത്രി പപ്പായ കഴിച്ചാൽ ജലദോഷം ഉണ്ടാകുമോ?

മത്സരിക്കാന്‍ അഖില്‍ മാരാര്‍ക്ക് ആറ് കോടി വരെ കിട്ടിയിട്ടുണ്ടാകും; കാലം തെളിയിക്കും; ആരോപണവുമായി ഷിയാസ് കരീം

അസമിന്റെ ​'ഗോൾഡൻ ബൂട്ട് ധരിച്ച മനുഷ്യൻ'; ഇതിഹാസ ഫുട്ബോൾ താരം ​ഗിൽബർട്ടൻ സാ​ഗ്മ ഓർമയായി

SCROLL FOR NEXT