ഫയല്‍ ചിത്രം 
Kerala

നഷ്ടപരിഹാര തുക നല്‍കിയില്ല; കളക്ടറേറ്റിലെ ഫര്‍ണിച്ചറുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്‌

30 സ്​​റ്റീ​ൽ അ​ല​മാ​ര​ക​ൾ, റാ​ക്കു​ക​ൾ, ക​സേ​ര​ക​ൾ, മേ​ശ​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്കാ​നാ​ണ് മ​ഞ്ചേ​രി സ​ബ് കോ​ട​തി ജ​ഡ്ജി എം പി ഷൈ​ജ​ലിന്റെ ഉ​ത്ത​ര​വ്

സമകാലിക മലയാളം ഡെസ്ക്


മ​ഞ്ചേ​രി: സ്ഥലം ഏറ്റെടുത്തതിന് ശേഷം നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മലപ്പുറം കളക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാക്കാൻ കോടതി ഉത്തരവ്. ക​വ​ണ​ക്ക​ല്ല് ​പാല​ത്തിന്റെ അ​പ്രോ​ച്ച് റോ​ഡി​നായി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം ന​ൽ​കാ​ത്ത​തി​നെ തുടർന്നാണ് മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വിട്ടത്. 

30 സ്​​റ്റീ​ൽ അ​ല​മാ​ര​ക​ൾ, റാ​ക്കു​ക​ൾ, ക​സേ​ര​ക​ൾ, മേ​ശ​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്കാ​നാ​ണ് മ​ഞ്ചേ​രി സ​ബ് കോ​ട​തി ജ​ഡ്ജി എം പി ഷൈ​ജ​ലിന്റെ ഉ​ത്ത​ര​വ്. പാ​ല​ത്തിന്റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്ന്​ സ്ഥ​ല​മേ​റ്റെ​ടു​ത്തി​രു​ന്നു. കെ ​കു​ഞ്ഞി​മു​ഹ​മ്മ​ദ്-2,17,187 രൂ​പ, പി.​പി. റാ​ബി​യ-3,44,178, കാ​യ​ല​ക​ത്ത് അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ എ​ട്ട് പേ​ർ​ക്ക് 5,55, 692 രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ നേ​ര​ത്തെ കോ​ട​തി വി​ധി​ വന്നു.

എ​ന്നാ​ൽ, പ​ണം ന​ൽ​കി​യി​ല്ല. ഇ​തോ​ടെ 2019 ജൂ​ലൈ​യി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ​ണം ഉ​ട​ൻ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ ജ​പ്തി ചെ​യ്തി​ല്ല. ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ൽ​കാ​താ​യ​തോ​ടെ​യാ​ണ് ഫ​ർ​ണി​ച്ച​റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT