ഡോ. ഹുസൈൻ മടവൂർ/ ചിത്രം: ഫേസ്ബുക്ക്‌ 
Kerala

മദ്യപാനികൾക്ക് ആരും വോട്ടു ചെയ്യരുത്, ആഹ്വാനവുമായി ഹുസൈൻ മടവൂർ

മദ്യം നിരോധിക്കുമെന്നും മയക്കുമരുന്ന് വ്യാപനം തടയുമെന്നും  രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ  വ്യക്തമാക്കണം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; മദ്യപാനികൾക്ക് ആരും വോട്ടു ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈൻ മടവൂർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്യപാനികളെ സ്ഥാനാർത്ഥികളാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് സിവിൽ സ്റ്റേഷന്ന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മദ്യം നിരോധിക്കുമെന്നും മയക്കുമരുന്ന് വ്യാപനം തടയുമെന്നും  രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ  വ്യക്തമാക്കണം. ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം പൂവണിയുകയുള്ളൂവെന്നും ഹുസൈൻ മടവൂർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക