ആരോഗ്യമന്ത്രി കെ മുരളീധരന്‍ മാധ്യമങ്ങളോട്  
Kerala

ഐഎഎസ് സ്ഥലംമാറ്റത്തില്‍ അത്ഭുതമില്ല, ഭരണത്തില്‍ ഇതൊക്കെ മാറി മാറിവരുമെന്ന് കെ മുരളീധരന്‍

സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഒരുകാലത്തും ഐഎഎസ് അസോസിയേഷനുമായി കൂടിയാലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അത്ഭുതമൊന്നുമില്ലെന്ന് മന്ത്രി കെ മുരളീധരന്‍. ഭരണത്തില്‍ ഇതൊക്കെ മാറി മാറി വരും. ജനറല്‍ ട്രാന്‍സഫര്‍ പതിവാണെന്നും ഒരു സെക്രട്ടറി മാറി പുതിയ സെക്രട്ടറി വരുന്നതില്‍ അത്ഭുതമില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യവകുപ്പ് സെക്രട്ടറിയെ മാത്രമല്ല എല്ലാ സെക്രട്ടറിമാരെയും മാറ്റിയിട്ടുണ്ട്. ഷര്‍മിള മേരി ജോസഫിന് പകരം മറ്റൊരാള്‍ വരുന്നത് ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും നിലവിലെ ആരോഗ്യ സെക്രട്ടറിക്ക് പകരം വന്നത് ഐഎഎസുകാരന്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഒരുകാലത്തും ഐഎഎസ് അസോസിയേഷനുമായി കൂടിയാലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഷര്‍മിള മേരി ജോസഫിനെ മാറ്റി പകരം മുഹമ്മദ് ഹനീഷാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.

ശബരിമല മണ്ഡലകാലത്ത് അരവണ ഉള്‍പ്പടെ എല്ലാകാര്യങ്ങളിലും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇനി ക്ഷാമമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡ് ഉള്‍പ്പടെ എല്ലാം നല്‍കി. മുഖ്യമന്ത്രി തന്നെ നേരിട്ട് ചെന്ന് കാര്യങ്ങള്‍ വിലയിരുത്തി. ഇതില്‍പ്പരം ഒരു സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

No surprise in IAS reshuffle: Minister K Muraleedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹിമാചലില്‍ നിന്ന് 14.50രൂപയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ മതിയെന്ന് കെഎസ്ഇബി; സ്വകാര്യ കമ്പനി മതിയെന്ന് സര്‍ക്കാര്‍; രാജമാണിക്യം തെറിച്ചത് തര്‍ക്കത്തിനൊടുവില്‍

സുകന്യ സമൃദ്ധി യോജന vs പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്; പെണ്‍കുട്ടിയുടെ ഭാവിക്ക് മികച്ച പ്ലാന്‍ ഏത്?, താരതമ്യം

നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

'എനിക്കിതുവരെ അവാർഡ് കിട്ടിയിട്ടില്ല, അവസാന നിമിഷത്തിലാണ് തള്ളിപ്പോകുന്നത്; അത് ചില വ്യക്തികൾ മാറ്റിയതാണ്'

ചില കാലിടര്‍ച്ചകള്‍ പറ്റി, എന്നുവച്ച് രാഹുലിനെ ആയുഷ്‌കാലം മുഴുവന്‍ മാറ്റി നിര്‍ത്താനാവില്ല: കെ ബാബു