'എനിക്കിതുവരെ അവാർഡ് കിട്ടിയിട്ടില്ല, അവസാന നിമിഷത്തിലാണ് തള്ളിപ്പോകുന്നത്; അത് ചില വ്യക്തികൾ മാറ്റിയതാണ്'

'അമര'ത്തിന് സഹനടന് അവാർഡ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിക്കാറുണ്ട്.
Ashokan
Ashokanഫെയ്സ്ബുക്ക്
Edited By:
Updated on: 
1 min read

തനിക്കിതുവരെ ഒരു അവാർഡും ലഭിച്ചിട്ടില്ലെന്നും അവസാന നിമിഷത്തിലാണ് തന്റെ പേര് തള്ളിപ്പോകുന്നതെന്നും നടൻ അശോകൻ. അത് ചില വ്യക്തികൾ മാറ്റിയതാണെന്ന് താൻ പിന്നീട് അറിഞ്ഞുവെന്നും അശോകൻ വ്യക്തമാക്കി. മാതൃഭൂമിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

"എനിക്ക് ഒരു അവാർഡും കിട്ടിയിട്ടില്ല. എന്നോട് ഒരുപാട് പേര് ചോദിക്കാറുണ്ട്. 'പെരുവഴിയമ്പല'ത്തിന് അവാർഡ് കിട്ടിയിട്ടില്ല. അത് അവസാന നിമിഷം അവാർഡ് തള്ളിപ്പോയ സിനിമയാണ്. പക്ഷേ അതിന് എനിക്ക് അവാർഡ് കിട്ടിയെന്ന് വിചാരിച്ച ഒരുപാട് പേരുണ്ട്. 'അമര'ത്തിന് സഹനടന് അവാർഡ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിക്കാറുണ്ട്.

കിട്ടിയിട്ടില്ല. 'ജാലകം', 'പൊന്ന്', 'അനന്തരം' ഈ സമയത്തൊക്കെ എന്റെ പേര് പരി​ഗണിച്ചതാണ്. അവസാന നിമിഷത്തിലാണ് എന്റെ പേര് തള്ളിപ്പോകുന്നത്. അത് ചില വ്യക്തികൾ മാറ്റിയതാണെന്ന് അന്ന് ഞാൻ അറിഞ്ഞു. 'മലയാള സിനിമ എന്നെ ആദരിക്കുന്നില്ല' എന്ന് പലരും പറയാറുണ്ട്. അങ്ങനെ പറയുമ്പോൾ എനിക്ക് തോന്നാറുണ്ട്. ഒരുപാട് പേര് ഇങ്ങനെ ചോദിക്കാറുണ്ട്.

സിനിമയുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമൊക്കെ ചോദിക്കാറുണ്ട്. ആ രീതിയിലുള്ള ഒരം​ഗീകാരം, പുരസ്കാരങ്ങൾ കിട്ടേണ്ട പല സിനിമകളിൽ അഭിനയിച്ചിട്ടും ആ പുരസ്കാരം കിട്ടാതിരിക്കുക, ആദരവും അം​ഗീകാരവും കിട്ടാതിരിക്കുക. ഇതൊക്കെ ഒരുപാട് പേര് ചോദിക്കുമ്പോൾ ഞാനും ആലോചിക്കും, ശരിയാണല്ലോ എന്ന്". - അശോകൻ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Ashokan
'ഡെയർ ഡെവിളാ'യി അജിത്; നിർമാണം ശാലിനി; താരനിരയിൽ ഉണ്ണി മുകുന്ദനും
Ashokan
'ഒരാളെ കാണുമ്പോള്‍ പെട്ടെന്ന് എനിക്ക് ക്രഷ് തോന്നാറില്ല; സംസാരിച്ചതിന് ശേഷമാണ് ഞാൻ അവരെ വിലയിരുത്തുന്നത്'
Ashokan
സൂര്യയുടെ 'സീൻ' കേരള അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകിട്ട് 7 മുതൽ; നവംബർ 6ന് തിയേറ്ററുകളിൽ
Summary

Actor Ashokan says he has not received any awards so far.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER