VD Satheesan  സ്ക്രീൻഷോട്ട്
Kerala

'സ്വര്‍ണം ചെമ്പാക്കിയ വിദ്യ; രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണം'

കല്ലും മുള്ളും കാലുക്ക് മെത്ത എന്നത് തെറ്റിച്ചു പറഞ്ഞ മുഖ്യമന്ത്രി വിശ്വാസ സംഗമം എന്ന പേരില്‍ അയ്യപ്പനെ പറ്റിക്കാനാണ് പോയതെന്നും വിഡി സതീശന്‍ ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്വര്‍ണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒറിജിനല്‍ സ്വര്‍ണ ശില്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളെ നോക്കി തത്വമസി എന്ന് പറഞ്ഞ പിണറായി വിജയന് തത്വമസിയുടെ അര്‍ത്ഥം പോലും അറിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

കല്ലും മുള്ളും കാലുക്ക് മെത്ത എന്നത് തെറ്റിച്ചു പറഞ്ഞ മുഖ്യമന്ത്രി വിശ്വാസ സംഗമം എന്ന പേരില്‍ അയ്യപ്പനെ പറ്റിക്കാനാണ് പോയതെന്നും വിഡി സതീശന്‍ ആരോപിച്ചു. വിശ്വാസ സംഗമം കഴിഞ്ഞ് തിരുവനന്തപുരം എത്തിയപ്പോഴേക്ക് അയ്യപ്പന്‍ പണി കൊടുത്തു. സ്വര്‍ണം പൊതിയാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുക്കാന്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്ത് നിര്‍ബന്ധം പിടിച്ചതായും പോറ്റിക്ക് കൊടുത്താലെ പണം കൈ നിറയെ കിട്ടുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് സ്വര്‍ണം അടിച്ചു മാറ്റാനുള്ള ശ്രമം തകര്‍ത്തത്. അമ്പലം വിഴുങ്ങികളാണ് ഇവര്‍, അമ്പലങ്ങളില്‍ കയറി അടിച്ചു മാറ്റുകയാണെന്നും കമഴ്ന്നു വീണാല്‍ കാല്‍ പണം അടിച്ചുമാറ്റുന്ന കൊള്ളക്കാരാണ് ഇവരെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

Nobel prize in chemistry awarded to Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

SCROLL FOR NEXT