ചാണ്ടി ഉമ്മന്‍/ ചിത്രം: ടി പി സൂരജ് ( എക്‌സ്പ്രസ്) 
Kerala

സ്വന്തമായി വീടും സ്ഥലവുമില്ല, ആകെ സ്വത്ത് 15,98,600.57 രൂപ, മാസ വരുമാനം 25,000 രൂപ; ചാണ്ടി ഉമ്മന്റെ നാമനിര്‍ദേശ പത്രിക 

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് സ്വന്തമായി വീടും സ്ഥലവുമില്ലെന്ന് നാമനിര്‍ദേശ പത്രിക

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് സ്വന്തമായി വീടും സ്ഥലവുമില്ലെന്ന് നാമനിര്‍ദേശ പത്രിക. 15,98,600.57 രൂപയാണ് ചാണ്ടി ഉമ്മന്റെ ആകെ സ്വത്ത്. നാമനിര്‍ദേശ പത്രികയില്‍ 15,73,600 രൂപയാണ് ബാങ്ക് നിക്ഷേപമായി കാണിച്ചിരിക്കുന്നത്. 25000 രൂപയാണ് മാസവരുമാനമായി ലഭിക്കുന്നത്. 12,72,579.95 രൂപയാണ് ആകെ ബാധ്യതയെന്നും ചാണ്ടി ഉമ്മന്റെ നാമനിര്‍ദേശ പത്രികയില്‍ പറയുന്നു. 

പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മുതിര്‍ന്ന നേതാക്കളായ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സി ജോസഫ്, കോട്ടയം ഡിസിസി പ്രസിഡന്റ്, ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയാ ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയാവേണ്ടതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇനി ഒരു മുഖ്യമന്ത്രിക്ക് നേരെയും കല്ലേറ് ഉണ്ടാവരുത്. ഉമ്മന്‍ചാണ്ടിയെ പോലെ ഒരു രാഷ്ട്രീയക്കാരനും വ്യക്തിപരമായി വേട്ടയാടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT