വിഡി സതീശന്‍/ ഫയല്‍ 
Kerala

'കാവിയുടുത്തവര്‍ എല്ലാവരും ബിജെപിക്കാരല്ല'; എകെ ആന്റണിയെ പിന്തുണച്ച് വിഡി സതീശന്‍

കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'താന്‍ ഇത് മുന്‍പും നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല. ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന പരിപാടിയല്ല ഞങ്ങള്‍ ചെയ്യുന്നത്' അദ്ദേഹം പറഞ്ഞു.

എകെ ആന്റണിയുടെ പരാമര്‍ശത്തെ പിന്തുണച്ച്  കെ മുരളീധരന്‍ എംപി നേരത്തേ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. മൃദുഹിന്ദുത്വം എന്നൊന്നില്ല. സിപിഎം ആണ് ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു

'മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍പോയാല്‍, നെറ്റിയില്‍ തിലകംചാര്‍ത്തിയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്' എന്നായിരുന്നു എകെ ആന്റണിയുടെ പരാമര്‍ശം. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ന്യൂനപക്ഷംമാത്രം പോരാ. ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ന്യൂനപക്ഷത്തോടൊപ്പം ഹിന്ദുക്കളുടെ ഭൂരിപക്ഷത്തെക്കൂടി മോദിക്കെതിരായ സമരത്തില്‍ കൂടെനിര്‍ത്താന്‍ കഴിയണം. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഒരേപോലെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം'-അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT