Ramesh Chennithala file
Kerala

'തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയില്ല, പക്ഷേ മന്ത്രി അറിയാതെ ഒന്നും നടക്കില്ല'

'അയ്യപ്പന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാന്‍ ഉണ്ട്. അയ്യപ്പന്റെ സ്വര്‍ണം കടത്തിയവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കൂടുതല്‍ അറിയാത്തതുകൊണ്ട് തല്‍ക്കാലം പ്രതികരിക്കുന്നില്ല. പക്ഷേ, മന്ത്രി അറിയാതെ ഒന്നും നടക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിഷയത്തില്‍ മന്ത്രിമാരുടെ പങ്ക് എത്രയാണ് തുടങ്ങിയ വിവരങ്ങള്‍ അധികം താമസിയാതെ പുറത്തുവരുമെന്നും

അയ്യപ്പന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാന്‍ ഉണ്ട്. അയ്യപ്പന്റെ സ്വര്‍ണം കടത്തിയവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. ആരും നിയമത്തിന് അതീതരല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. തന്ത്രിയുടെ അറസ്റ്റ് കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. വമ്പന്മാര്‍ ഇനിയും കുടുങ്ങാന്‍ ഉണ്ട്. ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ല.

കേസില്‍ സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണ് എന്ന് പറയുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. സിപിഎമ്മിന്റെ മൂന്നു ഉന്നത നേതാക്കളാണ് ജയിലില്‍ കിടക്കുന്നത്. സുപ്രീംകോടതി വരെ പോയിട്ടും ഇവര്‍ക്ക് ജാമ്യം കിട്ടിയിട്ടില്ല. ഇവരുടെ പേരിലുള്ള പരാമര്‍ശങ്ങള്‍ നീക്കാന്‍ കോടതി തയ്യാറായിട്ടുമില്ല. ഞങ്ങള്‍ ഈ കളി കണ്ടുകൊണ്ടിരിക്കുകയാണ്. അയ്യപ്പനോട് കളിച്ചവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല. സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഒരു കൊള്ളയാണ്. എത്ര കൈ കഴുകാന്‍ ശ്രമിച്ചാലും ഇതിന്റെ പാപഭാരത്തില്‍ നിന്ന് സിപിഎമ്മിനും സര്‍ക്കാരിന്നും രക്ഷപ്പെടാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Not much is known about the Tantri's arrest, but nothing will happen without the minister's knowledge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു

ഒന്നാം ക്ലാസുകാരന്റെ ബാഗിന് ഭാരം, തുറന്നു നോക്കിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ്

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച, 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു, ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

SCROLL FOR NEXT