Balamurugan 
Kerala

വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : കുപ്രസിദ്ധ കുറ്റവാളി  ബാലമുരുകന്‍ പൊലീസ് പിടിയിലായി. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ വിയ്യൂര്‍ ജയിലിന് സമീപത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കി തിരികെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാലമുരുകന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

ഒന്നര മാസം മുമ്പാണ് ബാലമുരുകന്‍ പൊലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുന്നത്. അഞ്ചു കൊലപാതകം, മോഷണം അടക്കം 53 കേസുകളിലെ പ്രതിയാണ് ബാലമുരുകനെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ബാലമുരുകനെ കോടതിയില്‍ ഹാജരാക്കും. ഇതിനുശേഷമാകും വിയ്യൂരിലെത്തിക്കുക.

2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ബാലമുരുകൻ. പൊലീസിനെ ആക്രമിച്ച് നേരത്തേയും ജയിൽ ചാടിയിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകനെ തമിഴ്‌നാട് പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആക്ഷേപം ശക്തമായിരുന്നു.

Notorious criminal Balamurugan has been arrested by the police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT