രമേശ് ചെന്നിത്തല, ​ഗ്യാനേഷ് കുമാർ  ഫയൽ
Kerala

ഗ്യാനേഷ് കുമാറിനെതിരെ നിരവധി പരാതികള്‍, വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷിക്കും : മന്ത്രി രമേശ് ചെന്നിത്തല

എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കേരളത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് ഗ്യാനേഷ് കുമാര്‍ നടത്തിയ അഴിമതി, ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗ്യാനേഷ് കുമാറിനെതിരെ രണ്ടു മൂന്നു പരാതികള്‍ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്. മലേഷ്യന്‍ കമ്പനിയായ പതിബെല്ലും, കേരള കമ്പനിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് എംസി റോഡ് പണിതത്. ആ കാലഘട്ടത്തില്‍ നടന്നിട്ടുള്ള അഴിമതികളെക്കുറിച്ചാണ് സാജന്‍ എന്ന വ്യക്തി വിശദമായ പരാതി നല്‍കിയതെന്ന് ചെന്നിത്തല പറഞ്ഞു.

മലേഷ്യന്‍ കമ്പനിയുടെ പ്രോജക്ട് എഞ്ചിനീയറായിരുന്ന ലീയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബില്ലുകള്‍ തടഞ്ഞുവെക്കുകയും, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് എന്നാണ് സാജന്റെ പരാതിയില്‍ പറയുന്നത്. അതില്‍ പ്രധാന കുറ്റക്കാരനായി ഗ്യാനേഷ് കുമാറിനെയാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ആ പരാതി വിജിലന്‍സിന് കൈമാറി. വിജിലന്‍സ് അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരം അനുമതി വേണമായിരുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് അതിന് അനുമതി നല്‍കിയിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ വിശദമായ അന്വേഷണത്തിനായി SU-1 ന് കൈമാറിയിട്ടുണ്ട്. എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പരാതിയില്‍ ധാരാളം പേര്‍ മൊഴി നല്‍കാനായി മുന്നോട്ടു വന്നിട്ടുണ്ട്. മലയിന്‍കീഴ് വേണുഗോപാല്‍ എന്നയാളും ഗ്യാനേഷ് കുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് തുടക്കമായെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Numerous complaints against Gyanesh Kumar : Minister Ramesh Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

ഇന്ത്യൻ ബോക്സ് ഓഫീസിൽ ആധിപത്യം തുടർന്ന് ‘പുഷ്പ 2’; രാമായണയുടെ സ്ഥാനം എവിടെ?

'ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്'

പെട്രോളില്‍ 31.2% വരെ എഥനോള്‍; ഇന്ധന ഗുണനിലവാരത്തില്‍ ആശങ്ക, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, തലയില്‍ ആന്തരിക രക്തസ്രാവം; മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്