ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

എൽഡിഎഫ് വിജയാഘോഷം; ദീപവുമായി ഒ രാജ​ഗോപാലും! പലർക്കും കാര്യം പിടികിട്ടിയത് ഹാഷ്ടാ​ഗ് കണ്ടപ്പോൾ

എൽഡിഎഫ് വിജയാഘോഷം; ദീപവുമായി ഒ രാജ​ഗോപാലും! പലർക്കും കാര്യം പിടികിട്ടിയത് ഹാഷ്ടാ​ഗ് കണ്ടപ്പോൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടർ ഭരണം ലഭിച്ചത് എൽഡിഎഫ് പ്രവർത്തകർ ​ദീപം തെളിയിച്ച് ആഘോഷിച്ചപ്പോൾ അതേ ദിവസം തന്നെ കൈയിൽ ദീപമേന്തി നിൽക്കുന്ന ചിത്രം പങ്കിട്ട് മുതിർന്ന ബിജെപി നേതാവും മുൻ നേമം എംഎൽഎയുമായ ഒ രാജ​ഗോപാൽ. സാമൂഹിക മാധ്യമത്തിൽ പങ്കിട്ട ചിത്രം കണ്ട് ചിലരെങ്കിലും അമ്പരന്നു. എന്നാൽ ചിത്രത്തിന് മുകളിൽ നൽകിയിരിക്കുന്ന ഹാഷ്ടാ​ഗുകൾ കണ്ടപ്പോഴാണ് പലർക്കും സം​ഗതി മനസിലായത്.

ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ബം​ഗാൾ വയലൻസ്, സേവ് ബം​ഗാൾ എന്നീ ഹാഷ്ടാ​ഗുകളാണ് ചിത്രത്തിന് നൽകിയത്. 

അതേസമയം ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലന്ന് അണികൾ കമൻറ് ബോക്സിൽ അറിയിച്ചു. എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിച്ച ചിത്രം പങ്കുവച്ചതും സൈബർ ഇടങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 

ദീപം തെളിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഇടതു തുടർ ഭരണത്തിന്റെ വിജയാം പ്രവർത്തകർ ആഘോഷിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിലും പാർട്ടി ഓഫീസുകളിലും വളരെക്കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് വിജയാഘോഷം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വച്ചാണ് വിജയ ദിനം ആഘോഷിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT