ochira kalakettu festival today facebook
Kerala

52 കരക്കാരുടെ കാത്തിരിപ്പ്, പടനിലത്ത് നൂറുകണക്കിന് നന്ദികേശരൂപങ്ങള്‍; ആവേശമായി ഓച്ചിറ കെട്ടുത്സവം ഇന്ന്, പ്രാദേശിക അവധി

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാളകെട്ട് മഹോത്സവം ഇന്ന്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാളകെട്ട് മഹോത്സവം ഇന്ന്. ഇരുപത്തിയെട്ടാം ഓണത്തോട് അനുബന്ധിച്ച് കെട്ടുത്സവം അരികിലെത്തിയതോടെ ഓണാട്ടുകരക്കാര്‍ ആവേശത്തിന്റെ പാരമ്യത്തിലാണ്. നന്ദികേശരൂപങ്ങള്‍ പടനിലത്ത് അണിനിരക്കുന്നതോടെ 52 കരക്കാരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പാണ് പൂര്‍ണതയിലെത്തുന്നത്. കെട്ടുകാളകളുടെ എഴുന്നള്ളത്ത് ഇന്നു രാവിലെ മുതല്‍ നടക്കും.

സമൃദ്ധമായ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ പുതുക്കി, പാടത്ത് പണിയെടുക്കാന്‍ സഹായിച്ച ഉഴവുകാളകള്‍ക്ക് കര്‍ഷകര്‍ നന്ദി പറയുന്നതാണ് കാളകെട്ട്. ദൈവിക സങ്കല്‍പ്പത്തോട് ഇണങ്ങി നില്‍ക്കുന്ന നന്ദികേശരൂപങ്ങളുമായാണ് ഓണാട്ടുകരക്കാര്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെത്തുന്നത്. ദേശം ചുറ്റി ആര്‍പ്പുവിളികളുമായാണ് 52 കരക്കാരുടെയും വരവ്.

ശില്‍പ്പകലയുടെയും കായബലത്തിന്റെയും ഒത്തൊരുമ കൂടിയാണ് കാളകെട്ട്. പാല, ഊറാവ് തടികളില്‍ ശിരസ് കൊത്തി, വൈക്കോല്‍ കൊണ്ട് ഉടല്‍ തീര്‍ത്ത്, കച്ചിയില്‍ പൊതിഞ്ഞ് അലങ്കരിച്ച കാളകള്‍. ഇടത് വെള്ളക്കാള ശിവനെയും, വലത് ചുവപ്പുകാള പാര്‍വ്വതിയെയും സൂചിപ്പിക്കും. കാലഭൈരവനും, ഓണാട്ടു കതിരവനുമാണ് വലിപ്പത്തില്‍ മുന്നില്‍. ചെറുതും വലുതുമായ നൂറുകണക്കിന് കാളകള്‍ ഇന്ന് ക്ഷേത്ര മൈതാനിയില്‍ അണിനിരക്കും. ഈ വിസ്മയ കാഴ്ച കാണാന്‍ ആയിരങ്ങളാണ് ഓച്ചിറയില്‍ ഒത്തുകൂടുക.

കാളകെട്ട് മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകള്‍ക്ക് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി അനുവദിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നി താലൂക്കുകള്‍ക്കാണ് ഇന്ന്് പ്രാദേശിക അവധി അനുവദിച്ചത്.

ochira kalakettu festival today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

സ്വപ്‌നില്‍ അസ്‌നോദ്കര്‍ കേരള ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍; രോഹൻ പ്രേം ചീഫ് സെലക്ടർ

'ബ്രസീലിലെ ചൂരമീനില്‍ വിരകള്‍'; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

'അവന്‍ ഇനി വരില്ല', മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, ചിതയില്‍ ദഹിപ്പിച്ച് അമ്മ

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായി, യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍