പ്രതീകാത്മക ചിത്രം 
Kerala

ഓഫിസ് നിർമാണത്തിലേക്ക് പറഞ്ഞ പണം പിരിച്ചു നൽകിയില്ല: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു

താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയ്ക്കെതിരെയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു. താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയ്ക്കെതിരെയാണ് നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് പിരിച്ചില്ല എന്നാരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഇതുസംബന്ധിച്ച കുറിപ്പില്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു. 3.6 ലക്ഷം രൂപ പിരിച്ചുനൽകണം എന്നാണ് ഡിസിസി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നൽകിയത് 1.3 ലക്ഷം രൂപ മാത്രമാണ്.

ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡന്റും സംഘവും ഇന്നലെ വൈകീട്ട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു. തുക കുറഞ്ഞതിനാല്‍ അധികം സംസാരിക്കാതെ ഇവർ‌ മടങ്ങി. പിന്നാലെ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.സി നസീമുദ്ദീന്‍ വാട്സ്ആപ്പ് മുഖേന ഡിസിസി പ്രസിഡന്റിന് രാജി കൈമാറി. തുടര്‍ന്ന് ഫണ്ട് സമാഹരിക്കുന്നതില്‍ കാണിച്ച അലംഭാവം കണക്കിലെടുത്ത് എം.സി നസീമുദ്ദീന്‍ പ്രസിഡന്റായ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ഡിസിസി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

ഓടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് അ​ദ്ഭുത രക്ഷ

'ഗോള്‍ഡന്‍ ഫൈനല്‍'! ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യന്‍ വനിതകള്‍

സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കത്തില്‍ ഇന്ന് തീരുമാനം, പ്രിയദര്‍ശിനി പദ്ധതി നൂറാംദിനത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും