കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു / ചിത്രം സ്ക്രീൻഷോട്ട് 
Kerala

ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല, കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു 

കണ്ണൂർ പേരാവൂർ സ്വദേശി സരസ്വതിയാണ് ചികിത്സക്കിടെ പരിയാരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കാലിൽ വ്രണവുമായി പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി സരസ്വതിയാണ് ചികിത്സക്കിടെ പരിയാരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. ആൺമക്കൾ തിരിഞ്ഞുനോക്കാതായതോടെ ദുരതത്തിലായിരുന്നു സരസ്വതി. 

ഇടതുകാലിൽ വ്രണം വന്ന്  ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടിൽ കഴിയുകയായിരുന്ന സരസ്വതിയെ മനോജ് ആപ്പനെന്ന ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവ‍ർത്തകനായ സന്തോഷുമാണ് അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചത്. അപ്പോഴേക്കും വ്രണം പുഴുവരിച്ച് ഇടതുകാൽ മുറിച്ച് മാറ്റേണ്ട നിലയിലായിരുന്നു. തുടർന്ന് സരസ്വതിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. 

മൂന്ന് വർഷമായി പ്രമേഹ രോഗം അലട്ടുന്ന സരസ്വതിയെ മകൾ സുനിത പേരാവൂർ താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും ചികിത്സിച്ച് വരികയായിരുന്നു. കയ്യിൽ പണമില്ലാത്തതിനാലും കൂട്ടിരിക്കാൻ ആളില്ലാത്തതിനാലും തിരികെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT