ഒഎം ശാലിന ഫെയ്സ്ബുക്ക്
Kerala

ഒഎം ശാലിന കേരള ഹൈക്കോടതിയിൽ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ; ഉത്തരവിറക്കി കേന്ദ്രം

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ ഭാര്യയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിഭാഷക ഒഎം ശാലിനയെ ഹൈക്കോടതിയിൽ ഡപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ചു ഉത്തരവിറക്കി. കേരള ഹൈക്കോടതിയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ശാലിന. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ ഭാര്യയാണ്.

പാലക്കാട് ​ഗവ. വിക്ടോറിയ കോളജിൽ നിന്നു കൊമേഴ്സിലും എറണാകുളം ലോ കോളജിൽ നിന്നു നിയമത്തിലും ബിരുദം നേടി. 1999ലാണ് ശാലിന അഭിഭാഷകയായി എൻ‍റോൾ ചെയ്തത്.

2015ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി. 2021ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ​ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസിൽ ആയും നിയമിതയായി. ഷൊർണൂർ ഒറോംപാടത്ത് വീട്ടിൽ ഒകെ മുകന്ദന്റേയും സാവിത്രിയുടേയും മകളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT