Kerala

മൂന്നാം ദിവസവും ബുറേവി മാന്നാര്‍ കടലിടുക്കില്‍ തന്നെ; കേരളത്തില്‍ മഴ കനക്കും, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബുറേവി മൂന്നാം ദിവസവും മാന്നാര്‍ കടലിടുക്കില്‍ തന്നെ തുടരുന്നു. ചുഴലിക്കാറ്റ് ന്യൂനമര്‍ദമായതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 കിമീ മുതല്‍ 40 കിമീ വരെയായി ചുരുങ്ങി. 

ബുറെവിക്ക് പടിഞ്ഞാറോട്ട് പോവാന്‍ സാധിക്കാത്ത നിലയില്‍ അറബി കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊണ്ടു. മുകളിലായി ജെറ്റ് സ്ട്രീം പ്രതിഭാസവും രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ന്യൂനമര്‍ദമുണ്ടായി. രാമേശ്വരം ഭാഗത്ത് കടലിന് ആഴം കുറവായതിനാല്‍ ചുഴലിക്കാറ്റായി മാറാന്‍ വേണ്ട ഗതികോര്‍ജം കൈവരിക്കാന്‍ ബുറെവിക്കായില്ല.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കടലില്‍ പോവുന്നതിന് മത്സ്യ തൊഴിലാളികള്‍ക്കുള്ള വിലക്ക് തുടരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം