അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത

18 ട്രേഡുകളിലായാണ് നിയമനം. യോഗ്യരായ പുരുഷ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
Assam Rifles Jobs 2026
Assam Rifles Invites Applications for 354 Technical and Tradesman Posts.Assam Rifles/X
Edited By:
Updated on: 
2 min read

അസം റൈഫിൾസിൽ ടെക്നിക്കൽ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 354 ഒഴിവുകളാണുള്ളത്. 18 ട്രേഡുകളിലായാണ് നിയമനം. യോഗ്യരായ പുരുഷ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. വാറന്റ് ഓഫീസർ, ഹവിൽദാർ, റൈഫിൾമാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 28.

Assam Rifles Jobs 2026
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

ഒഴിവുകളുടെ വിശദാംശങ്ങൾ

റൈഫിൾമാൻ

  • ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ – 32

  • ലൈൻ മാൻ ഫീൽഡ് – 21

  • ആർമറർ – 29

  • എഞ്ചിനീയർ എക്യുപ്‌മെന്റ് മെക്കാനിക് – 10

  • റിക്കവറി വെഹിക്കിൾ മെക്കാനിക് – 13

  • ഇലക്ട്രീഷ്യൻ മോട്ടോർ വെഹിക്കിൾ – 22

  • മെറ്റൽസ്മിത്ത് – 19

  • അപ്ഹോൾസ്റ്റർ– 3

  • വെഹിക്കിൾ മെക്കാനിക് – 23

  • ഇലക്ട്രിക്കൽ മെക്കാനിക്കൽ എഞ്ചിനീയർ – 16

  • വെൽഡർ – 2

  • മേസൺ– 29

Assam Rifles Jobs 2026
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

വാറന്റ് ഓഫീസർ

  • സൈഫർ– 124

  • ഡ്രാഫ്റ്റ്സ്മാൻ – 2

  • ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ – 1

  • ഫിസിയോതെറാപ്പിസ്റ്റ് – 2

ഹവിൽദാർ (ഇൻസ്ട്രുമെന്റ് മെക്കാനിക്) – 6

Assam Rifles Jobs 2026
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

വിദ്യാഭ്യാസ യോഗ്യത

  • സൈഫർ: പ്ലസ് ടു സയൻസ്, ബന്ധപ്പെട്ട ഐടിഐ യോഗ്യത അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഐസിടി ബിരുദം.

  • ടെക്നിക്കൽ തസ്തികകൾ: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമയും.

  • സ്റ്റോർ കീപ്പർ ടെക്നിക്കൽ: പത്താം ക്ലാസ് വിജയം.

  • ഡ്രാഫ്റ്റ്സ്മാൻ: പ്ലസ് ടു, മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ്

  • ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്: പ്ലസ് ടു, ബന്ധപ്പെട്ട ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

  • മേസൺ: പത്താം ക്ലാസ്, ട്രേഡ് ടെസ്റ്റ് യോഗ്യത, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

Assam Rifles Jobs 2026
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പ്രായപരിധി

  • റൈഫിൾമാൻ, ഹവിൽദാർ തസ്തികകൾക്ക് 18–23 വയസ്

  • വാറന്റ് ഓഫീസർ തസ്തികകൾക്ക് 18–25 വയസ്.

  • പ്രായം കണക്കാക്കുന്ന തീയതി: 2026 ജൂലൈ 1

Assam Rifles Jobs 2026
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

എങ്ങനെ അപേക്ഷിക്കാം?

  1. അസം റൈഫിൾസിന്റെ ഔദ്യോഗിക വെബ്സൈറ്റായ assamrifles.gov.in സന്ദർശിച്ച് ‘Online Application’ ക്ലിക്ക് ചെയ്യുക.

  2. അപേക്ഷാഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

  3. ഓൺലൈനായോ എസ്ബിഐ ബാങ്ക് കൗണ്ടർ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കുക.

  4. ഫീസ് അടച്ച രസീത് അല്ലെങ്കിൽ ചലാൻ ഓൺലൈനായി അപ്‌ലോഡ് ചെയ്യുക.

  5. പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റും ഔദ്യോഗിക വിജ്ഞാപനത്തിന്റെ പകർപ്പും സൂക്ഷിക്കുക. പരിശോധനയ്ക്ക് ഹാജരാകുമ്പോൾ ഇവ കൈവശം കരുതണം.

  6. അവസാന തീയതിയായ ഒക്ടോബർ 28-ന് മുമ്പ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.assamrifles.gov.in/

Assam Rifles Jobs 2026
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
Assam Rifles Jobs 2026
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം
Assam Rifles Jobs 2026
ഡിഗ്രിയുണ്ടോ?, സുപ്രീം കോടതിയിൽ ജോലി നേടാം; ജൂനിയർ കോർട്ട് അസിസ്റ്റന്റ്, 250 ഒഴിവുകൾ
Summary

Assam Rifles Invites Applications for 354 Technical and Tradesman Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com