onam celebration warning മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

ഓരോ മലയാളിയും മറക്കരുത്!, ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണം മലയാളികളുടെ ദേശീയ ഉത്സവവും അതോടൊപ്പം ഏറ്റവും കൂടുതല്‍ വാണിജ്യവും നടക്കുന്ന കാലഘട്ടവും ആണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണം മലയാളികളുടെ ദേശീയ ഉത്സവവും അതോടൊപ്പം ഏറ്റവും കൂടുതല്‍ വാണിജ്യവും നടക്കുന്ന കാലഘട്ടവും ആണ്. നിരത്തിലും കടകളിലും ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍. സ്വാഭാവികമായും ഗതാഗതക്കുരുക്കും അക്ഷമയും എല്ലാം നിരത്തില്‍ പ്രകടിപ്പിക്കപ്പെട്ടേക്കാം. അനാവശ്യ യാത്രകളും ലഹരിപദാര്‍ത്ഥങ്ങള്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഇതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.

'എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ സ്വന്തം വീടുകളില്‍ ആഘോഷിക്കാന്‍ കഴിയുമ്പോഴാണ് ഓണം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് .അതുകൊണ്ടുതന്നെ ഓരോ മലയാളിയുടെയും കടമയാണ് മനോഹരമായതും തടസ്സങ്ങള്‍ ഇല്ലാത്തതുമായ ഒരു ഓണക്കാലവും യാത്രകളും ഒരുക്കുക എന്നുള്ളത്.'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

നിരത്തുകളില്‍ ഒരുമിച്ചോണം......

ഓണം മലയാളികളുടെ ദേശീയ ഉത്സവവും അതോടൊപ്പം ഏറ്റവും കൂടുതല്‍ വാണിജ്യവും നടക്കുന്ന കാലഘട്ടവും ആണ്. നിരത്തിലും കടകളിലും ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍.

സ്വാഭാവികമായും ഗതാഗതക്കുരുക്കും അക്ഷമയും എല്ലാം നിരത്തില്‍ പ്രകടിപ്പിക്കപ്പെട്ടേക്കാം.

അനാവശ്യ യാത്രകള്‍ ഒഴിവാക്കിയും ലഹരിപദാര്‍ത്ഥങ്ങള്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഇത്.

നിരത്തുകള്‍ ആഘോഷങ്ങള്‍ക്കുള്ള വേദികളല്ല എന്ന തിരിച്ചറിവാണ് നിരത്തിലിറങ്ങുന്ന ഓരോ പൗരനും ഉണ്ടാകേണ്ടത്.

എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ സ്വന്തം വീടുകളില്‍ ആഘോഷിക്കാന്‍ കഴിയുമ്പോഴാണ് ഓണം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് .

അതുകൊണ്ടുതന്നെ ഓരോ മലയാളിയുടെയും കടമയാണ് മനോഹരമായതും തടസ്സങ്ങള്‍ ഇല്ലാത്തതുമായ ഒരു ഓണക്കാലവും യാത്രകളും ഒരുക്കുക എന്നുള്ളത്.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സര്‍വ്വോപരി അപകടരഹിതവുമായ ഒരു ഓണം .

വരൂ നമുക്ക് ഒരുമിച്ചോണമൊരുക്കാം....

onam celebration: Don't cross the limit: Warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT