പ്രതീകാത്മക ചിത്രം  എക്‌സ്പ്രസ് ഫോട്ടോ
Kerala

'പീക്ക് ടൈമില്‍ ഷോപ്പിങ് ഒഴിവാക്കുക, അനാവശ്യ പാര്‍ക്കിങ് വേണ്ട; ഓണക്കാലത്ത് റോഡില്‍ തിരക്ക് ഒഴിവാക്കാം'

'പരമാവധി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുക'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലത്ത് നിരത്തുകളില്‍ വാഹനത്തിരക്ക് കുറയ്ക്കാന്‍ നിര്‍ദേശവുമായി മോട്ടോര്‍ വാഹച വകുപ്പ്. പരമാവധി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുക, ബ്ലോക്കില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുക, പാര്‍ക്കിങ് നിര്‍ദിഷ്ട സ്ഥാനത്ത് മാത്രം ചെയ്യുക തുടങ്ങി നിര്‍ദേശങ്ങളടങ്ങുന്നതാണ് എംവിഡിയുടെ കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എംവിഡിയുടെ കുറിപ്പ്

ഓണക്കാലത്ത് റോഡ് ബ്ലോക്ക് കൂടി വരികയാണല്ലോ നിലവിലെ റോഡ് സൗകര്യം വെച്ചു എങ്ങനെ ബ്ലോക്ക് കുറക്കാം .

1 ബ്ലോക്കില്‍ നിര്‍ബന്ധമായും ക്യൂ പാലിക്കുക .

2 ബ്ലോക്കില്‍ കിടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്കും സൈഡ് റോഡില്‍ നിന്നും റോഡ് മുറിച്ചു കടക്കാന്‍ ആരെക്കിലും ഉണ്ടെങ്കിലും അവര്‍ക്ക് വഴി നല്‍കുക . ഞാന്‍ ബ്ലോക്കില്‍ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക .

3.ബ്ലോക്കില്‍ നിന്നും ഒരു വണ്ടിയൈങ്കിലും ഒഴിവായാല്‍ തനിക്ക് കുറച്ചു മുന്‍പേ പോകാന്‍ സാധിക്കും എന്ന യാഥാര്‍ഥ്യം മനസിലാക്കുക

4.പരമാവധി പബ്ലിക് ട്രാന്‍സ്പോര്‍ട് സംവിധാനം ഉപയോഗപ്പെടുത്തുക.

5.പീക്ക് ടൈമില്‍ ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.

6.റോഡില്‍ അനാവശ്യ പാര്‍ക്കിംഗ് ഒഴിവാക്കുക.

7 കടയുടെ മുന്നില്‍ പാര്‍ക്കിങ് സ്‌പേസ് ലഭ്യമല്ലെങ്കില്‍ മുന്നോട്ട് പോയി റോഡില്‍ നിന്നും ഇറക്കി പാര്‍ക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക . റോഡില്‍ നിര്‍ബന്ധം ആയും പാര്‍ക്കിംഗ് പാടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ