പ്രതീകാത്മക ചിത്രം 
Kerala

'പഠിച്ചാല്‍ മാത്രം മതി, സ്വപ്‌നം കാണുന്ന ജോലി ഉറപ്പ്'; പരസ്യത്തില്‍ വീണു, മലപ്പുറത്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്, കേസ് 

ബംഗളൂരുവിലെ ന്യൂജനറേഷന്‍ ജോബ്സ് കമ്പനിയുടെ പേരില്‍ വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ഥികളില്‍ നിന്നും ഒന്നരക്കോടി തട്ടിയെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബംഗളൂരുവിലെ ന്യൂജനറേഷന്‍ ജോബ്സ് കമ്പനിയുടെ പേരില്‍ വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ഥികളില്‍ നിന്നും ഒന്നരക്കോടി തട്ടിയെന്ന് പരാതി. തൊടുപുഴ പൂരപ്പുഴ കണിഞ്ഞി മുണ്ടിയാനിക്കല്‍ എബിന്‍ മാത്യുവിന്റെ പരാതിയില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസ്, പെരിന്തല്‍മണ്ണ സ്വദേശികളായ കുന്നപ്പള്ളി കാവുംപുറത്ത് വിജിത് (30), അഖില്‍ (30), എറണാകുളം ചൊവ്വര പള്ളത്തുകടവില്‍ അബ്ദുല്‍ കരിം എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിച്ചു. എബിന്‍ മാത്യു മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ന്യൂജനറേഷന്‍ ജോബ്സ് 2018 മുതല്‍ മെഡിക്കല്‍ സ്‌ക്രൈബിങ് രംഗത്ത് കോഴ്സ് നടത്തുന്നുണ്ട്. ചുരുങ്ങിയ കാലയളവില്‍ ജോലി ഉറപ്പാക്കാന്‍ സഹായകമായ സിപിഎംഎ കോഴ്സ് ആണ് നടത്തി വരുന്നത്. കമ്പനിയുടെ ഫ്രാഞ്ചൈസിയായ ലുമിനിസ് എന്ന സ്ഥാപനത്തിന് പെരിന്തല്‍മണ്ണ ഉള്‍പ്പെടെ കേരളത്തില്‍ ഏഴോളം കേന്ദ്രങ്ങള്‍ ഉണ്ട്്. 2023 വരെ കമ്പനിയുടെ ഡയറക്ടര്‍ ആിരുന്ന എംഎസ് അഖില്‍ അമിത ലാഭം ലക്ഷ്യം വെച്ച് സിപിഎംഎസ് എന്ന ഒറിജിനല്‍ പ്രോഗ്രാമിനു പകരം വ്യാജ പ്രോഗ്രാം നിര്‍മിച്ച് കബളിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒറിജിനല്‍ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നല്‍കാം എന്ന് പരസ്യം ചെയ്ത് വിദ്യാര്‍ഥികളെ വ്യാജ പ്രോഗ്രാമില്‍ ചേര്‍ത്ത് പണം തട്ടിയെന്നാണ് ആക്ഷേപം. 

ഒരു വിദ്യാര്‍ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ ഫീസായി പിരിച്ചെടുത്ത ശേഷം വ്യാജ പ്രോഗ്രാമില്‍ ചേര്‍ത്തായിരുന്നു തട്ടിപ്പ്. ബംഗളൂരുവിലെ കമ്പനിയായ ന്യൂജനറേഷന്‍ ജോബ്സിനേയും വിദ്യാര്‍ഥികളെയും ഒരു പോലെ ഇവര്‍ വഞ്ചിച്ചതായും പരാതിയില്‍ പറയുന്നു. 2000 വിദ്യാര്‍ഥികളെ കബളിപ്പിച്ച് ഒന്നര കോടിയോളം പ്രതികള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. വ്യാജ പ്രോഗ്രാം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഖിലിന്റെ തന്നെ ഡയറക്ടര്‍ഷിപ്പില്‍ ബംഗളൂരുവില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് ഡിപ്ലോമ നല്‍കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പെരിന്തല്‍മണ്ണ പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT