അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍.  
Kerala

ശക്തമായ മഴ: അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യുവാവിനെ രക്ഷപ്പെടുത്തി

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സിനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടസ്ഥലത്തെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

അടിമാലി: ഇടുക്കി അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മാങ്കോഴിക്കല്‍ അരുണിന്റെ വീട്ടിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. വൈകുന്നേരത്തോടെ പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. ഈ മഴയിലാണ് അരുണിന്റെ വീടിന് പുറകിലായി മണ്ണിടിഞ്ഞത്.

അരുണ്‍ മണ്ണിനടിയില്‍ ഭാഗികമായി അകപ്പെടുകയും ചെയ്തു. അരുണിന്റെ അര വരെയുള്ള ഭാഗം മണ്ണില്‍പൂണ്ടുപോയി. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മണ്ണിനടിയില്‍ നിന്ന് അരുണിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സിനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടസ്ഥലത്തെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ശക്തമായ മഴയും ഇടുങ്ങിയ വഴിയും കുത്തനെയുള്ള കയറ്റവുമാണ് വെല്ലുവിളിയായത്.

One have been rescued after landslide in Idukki Adimaly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

SCROLL FOR NEXT