പൊന്നമ്പലമേട്ടിൽ നടന്ന പൂജ/ ടിവി ദൃശ്യം 
Kerala

പൂജ നടത്താന്‍ നാരായണ സ്വാമിയെ പൊന്നമ്പലമേട്ടില്‍ എത്തിച്ചയാള്‍ അറസ്റ്റില്‍

ഒളിവില്‍ കഴിയുകയായിരുന്ന മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്. 

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്താന്‍ നാരായാണന്‍ സ്വാമിയെയും സംഘത്തെയും എത്തിച്ചയാള്‍ പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം ഇവരെ പൊന്നമ്പലമേട്ടില്‍ എത്താന്‍ സഹായിച്ച കൊച്ചുപമ്പ കെഎഫ്ഡിസി കോളനിയിലെ ഈശ്വരന്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെരിയാര്‍  കടുവ സങ്കേതം വെസ്റ്റ് ഡിവിഷന്‍  പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ വനം വകുപ്പും മൂഴിയാര്‍ പൊലീസും നാരായണന്‍ നമ്പൂതിരിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. ഇതുവരെ 3 പേരെ  വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാരായണന്‍ നമ്പൂതിരി ഡല്‍ഹിയില്‍ ഉണ്ടെന്നാണ് വനം വകുപ്പിനു ലഭിച്ച സൂചന. ഇതുവരെ  പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം,  കേസിലെ ഒന്നാം പ്രതി നാരായണ്‍ നമ്പൂതിരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. വനം വകുപ്പ് തടസ്സ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT