amoebic meningoencephalitis x
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മുപ്പതുകാരന് രോഗമുക്തി; ചികിത്സയില്‍ കഴിഞ്ഞത് 29 ദിവസം

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വയനാട് തരുവണ സ്വദേശിയാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മുപ്പതുകാരന് രോഗമുക്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വയനാട് തരുവണ സ്വദേശിയാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

29 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിട്ടത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന യുവാവ് അവിടെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണു രോഗം പിടിപെട്ടത്.

അവിടെ നടത്തിയ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്നു കണ്ടിരുന്നു. കുറച്ചു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു വയനാട്ടിലെത്തി. വീണ്ടും പനി ബാധിച്ചതിനെ തുടര്‍ന്നു കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്നു സ്ഥിരീകരിച്ചത്.

മൂന്നു മാസത്തെ ചികിത്സയ്ക്കു ശേഷം കാസര്‍കോട് സ്വദേശിയായ മറ്റൊരാളും കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. നിലവില്‍, മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ചികിത്സയില്‍ കഴിയുന്നത്.

One More Successful Recovery from Amoebic Meningoencephalitis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം