ഉമ്മന്‍ചാണ്ടിയുടെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തപ്പോള്‍ വീഡിയോ സ്ക്രീന്‍ഷോട്ട്
Kerala

ചീകിയൊതുക്കാത്ത മുടിയിഴകള്‍...തനിപ്പകര്‍പ്പ്; ഉമ്മന്‍ചാണ്ടിയുടെ മെഴുകുപ്രതിമ കണ്ട് വിതുമ്പി പ്രിയ പത്‌നിയും മകളും

കൈയില്‍ പിടിച്ചു നോക്കി, ചേര്‍ന്നു നിന്നു. പിന്നെ ഓര്‍മയുടെ തിരയിളക്കമായിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നീട് വിതുമ്പി..

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരായാലും ഒരു നിമിഷം അമ്പരന്ന് പോകും. അത്രക്ക് ഒറിജിനലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ.

ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സുനില്‍സ് വാക്‌സ് മ്യൂസിയത്തിലാണ് ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഊര്‍ജസ്വലനായ ഉമ്മന്‍ ചാണ്ടി മുമ്പില്‍ വന്ന് നില്‍ക്കുന്നതായി തോന്നുന്നുവെന്ന് മറിയാമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വതസിദ്ധമായ പുഞ്ചിരിയോടെയുള്ള മുഖം. ചീകിയൊതുക്കാത്ത ആ മുടിയിഴകള്‍ക്ക് പോലും മാറ്റമില്ല. പ്രിയപത്‌നി മറിയാമ്മ ആ കണ്ണുകളിലേയ്ക്ക് ഒരു നിമിഷം ഒന്നു നോക്കി നിന്നു. സ്‌നേഹത്തോടെ ആ മുഖത്ത് തൊട്ടു. കൈയില്‍ പിടിച്ചു നോക്കി, ചേര്‍ന്നു നിന്നു. പിന്നെ ഓര്‍മയുടെ തിരയിളക്കമായിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നീട് വിതുമ്പി..

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിതാവിന്റെ ഒറിജിനലിനെ തോല്പിക്കുന്ന രൂപം മുന്നില്‍ കണ്ട് മകള്‍ മറിയയും വിങ്ങിപ്പൊട്ടി.

മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എയും കൊച്ചുമകന്‍ എഫിനോവയും ചടങ്ങിനെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അളവുകളെടുത്ത് നിര്‍മിക്കാനുദേശിച്ച പ്രതിമ പൂര്‍ത്തിയായത് ഒന്നാം ചരമവാര്‍ഷികമെത്തുമ്പോള്‍. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ തന്നെയാണ് അണിയിച്ചിരിക്കുന്നത്. ശില്‍പി സുനില്‍ കണ്ടല്ലൂര്‍ നിര്‍മിച്ച പ്രതിമ അദ്ദേഹത്തിന്റെ കിഴക്കേക്കോട്ടയിലെ വാക്‌സ് മ്യൂസിയത്തിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT