ഉമ്മൻ ചാണ്ടി/ ടെലിവിഷൻ ദൃശ്യം 
Kerala

'നേമത്ത് ഇല്ല, പുതുപ്പള്ളിയിൽ മാത്രം'- രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി

'നേമത്ത് ഇല്ല, പുതുപ്പള്ളിയിൽ മാത്രം'- രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുപ്പള്ളിയിലും നേമത്തും മത്സരിക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി. ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ ഇതുവരെ മത്സരിച്ചിട്ടില്ല. ഇനി മത്സരിക്കാനുള്ള ആലോചനയുമില്ല. മാധ്യമങ്ങളോട് സംസാരിക്കവേയാണ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യം അദ്ദേഹം തള്ളിയത്. 

നേമത്തെ സ്ഥാനാർത്ഥി ആര് എന്നത് സംബന്ധിച്ച് ഇത്ര അനിശ്ചിതത്വത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്- അക്കാര്യത്തെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനിശ്ചിതത്വമൊക്കെ മാറും എന്നും അദ്ദേഹം വ്യക്തമാക്കി. 

മത്സരിക്കുന്നത് സംബന്ധിച്ച തന്റെ നിലപാട് രാവിലെ തന്നെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. നേമത്ത് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ പോകുന്നുണ്ടെന്ന കാര്യം വിളിച്ച് പറഞ്ഞപ്പോഴാണ് താൻ അറിയുന്നത്. ആ അറിവേ ഇക്കാര്യത്തിൽ തനിക്കുള്ളു. നിലവിൽ എല്ലാ മണ്ഡലത്തിലും കരുത്തരായ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. നേമത്തും അങ്ങനെ തന്നെയായിരിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി