ചാണ്ടി ഉമ്മന്‍/ ചിത്രം: ടി പി സൂരജ് ( എക്‌സ്പ്രസ്) 
Kerala

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ചാണ്ടി ഉമ്മൻ: ചെറിയാൻ ഫിലിപ്പ്

രാഷ്ട്രീയ രംഗത്ത് ഉമ്മൻ ചാണ്ടിയുടെ അനുയായിവൃന്ദത്തെ സനാഥമാക്കാൻ പിൻഗാമി എന്ന നിലയിൽ ചാണ്ടി ഉമ്മന് കഴിയും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മൻ കേരള നിയമസഭയിൽ ഉജ്‌ജ്വലമായി പ്രശോഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ രംഗത്ത് ഉമ്മൻ ചാണ്ടിയുടെ അനുയായിവൃന്ദത്തെ സനാഥമാക്കാൻ പിൻഗാമി എന്ന നിലയിൽ ചാണ്ടി ഉമ്മന് കഴിയും. ഉമ്മൻ ചാണ്ടി മൗനസമ്മതം നൽകിയിരുന്നെങ്കിൽ വളരെ നേരത്തേ തന്നെ ചാണ്ടി ഉമ്മൻ എംഎൽഎയോ എംപി യോ ആകുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. 

ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓർമ്മ നിലനിർത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കും. ദേശീയ -സംസ്ഥാന തലങ്ങളിൽ കോൺഗ്രസിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തലമുറ മാറ്റത്തിൽ നേതൃനിരയിൽ സമീപഭാവിയിൽ ചാണ്ടി ഉമ്മൻ ഉയരങ്ങളിലെത്തും. ചെറിയാൻ ഫിലിപ്പ് കുറിപ്പിൽ പറഞ്ഞു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ചാണ്ടി ഉമ്മൻ: ചെറിയാൻ ഫിലിപ്പ്

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മൻ കേരള നിയമസഭയിൽ ഉജ്‌ജ്വലമായി പ്രശോഭിക്കും.
ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓർമ്മ നിലനിർത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കും.
രാഷ്ട്രീയ രംഗത്ത് ഉമ്മൻ ചാണ്ടിയുടെ അനുയായിവൃന്ദത്തെ സനാഥമാക്കാൻ പിൻഗാമി എന്ന നിലയിൽ ചാണ്ടി ഉമ്മന് കഴിയും. ദേശീയ -സംസ്ഥാന തലങ്ങളിൽ കോൺഗ്രസിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തലമുറ മാറ്റത്തിൽ നേതൃനിരയിൽ സമീപഭാവിയിൽ ചാണ്ടി ഉമ്മൻ ഉയരങ്ങളിലെത്തും.
ഉമ്മൻ ചാണ്ടി മൗനസമ്മതം നൽകിയിരുന്നെങ്കിൽ വളരെ നേരത്തേ തന്നെ ചാണ്ടി ഉമ്മൻ എം.എൽ.എയോ എം.പി യോ ആകുമായിരുന്നു. സ്ക്കൂൾ വിദ്യാഭ്യാസ കാലം മുതൽ ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഉണ്ടായിരുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ മകൻ ഉന്നത അധികാരസ്ഥാനങ്ങൾ വഹിക്കാൻ പാടില്ലെന്ന തത്വാധിഷ്ടിത നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന - ദേശീയ പദവികളിൽ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT