മന്ത്രി കെ. മുരളീധരൻ ഫയൽ
Kerala

'ഓപ്പറേഷൻ സൗന്ദര്യ': അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടിയുമായി സർക്കാർ; വ്ലോഗർമാരും നിരീക്ഷണത്തിൽ

ശാസ്ത്രീയമായ തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടിയുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പനയ്ക്കെതിരെ കടുത്ത നടപടിയുമായി ആരോ​ഗ്യ വകുപ്പ്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം. ഓപ്പറേഷൻ സൗന്ദര്യ എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന.

ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഓൺലൈൻ വിപണനവും നിയന്ത്രിക്കാനും ആരോ​ഗ്യവകുപ്പ് ലക്ഷ്യമിടുന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം ഗുളികകൾ, ഓയിൽമെന്റ്, തൈലം, എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാക്കെതിരെയും കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഫെയ്സ് ഷീറ്റുകൾ, ഫെയർനെസ് ഉൽപന്നങ്ങൾ, ചർമത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കും. മംഗലാപുരം - കാസർകോട് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി എത്തിച്ച് വിൽക്കുന്നതായാണ് വിവരം. പാകിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമ്മാതാക്കളുടെ പേര്, നിർ‍മ്മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയിരുന്നു.

ശാസ്ത്രീയമായ തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടിയുണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും. മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് കർശന നടപടിയുമായി രം​ഗത്തിറങ്ങുന്നത്.

Operation Soundarya: Health department takes strict action against unapproved cosmetic products

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎഎസില്‍ സമഗ്ര മാറ്റം നിര്‍ദേശിച്ച് സര്‍ക്കാര്‍; ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നത് ഇങ്ങനെ | Explainer

വെടിക്കെട്ട് തുടക്കം, മൂന്ന് അര്‍ധ ശതകം; അവസാന ഓവറുകളില്‍ കളി തിരിഞ്ഞു; പാകിസ്ഥാന്‍ എ 313ന് പുറത്ത്

കെഎഎസില്‍ സമഗ്ര മാറ്റം വരുന്നു, ഇഎം രാധ അന്തരിച്ചു, ഇന്നിങ്സ് ജയത്തിൽ കണ്ണുനട്ട് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മ്യൂസിക് ക്രൈം ത്രില്ലർ; 'റീസൺ ചാപ്റ്റർ വൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'ശരിക്കും വിസ്മയം'; ഇന്ത്യയുടെ വൈവിധ്യം തന്റെ മനം കവര്‍ന്നെന്ന് വ്ളാഡിമിര്‍ പുടിന്‍