ഓപ്പറേഷന്‍ തൂഫാന്‍ 
Kerala

ഓപ്പറേഷന്‍ തൂഫാന്‍: പിടികൂടിയത് 8 കിലോ എംഡിഎംഎ, അറസ്റ്റ് പതിനായിരത്തിലേറെ; ഓപ്പറേഷന്‍ ഗ്രിപ്പില്‍ പിടികിട്ടാപ്പുള്ളികള്‍ അടക്കം 158 പേര്‍ അറസ്റ്റില്‍

ഇതുവരെ 8.28 കിലോ എംഡിഎംഎയും 1000 കിലോ കഞ്ചാവും പിടികൂടിയതായി പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മയക്കുമരുന്നിനും ഗുണ്ടകള്‍ക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആഭ്യന്തര വകുപ്പ്. ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാനില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ 8.28 കിലോ എംഡിഎംഎയും 1000 കിലോ കഞ്ചാവും പിടികൂടിയതായി പൊലീസ് അറിയിച്ചു.

കേരളത്തിലേക്ക് എംഡിഎംഎ കൂടുതലായെത്തുന്നത് ബെംഗളൂരു, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ്. രാസലഹരിക്കേസുകളിലും കേരളത്തിലേക്കുള്ള കഞ്ചാവിന്റെ വരവിലും മുഖ്യകണ്ണികള്‍ കേരളത്തിന് പുറത്താണ്. ഓപ്പറേഷന്‍ തൂഫാനില്‍ പിടിയിലാകുന്നവരിലേറെയും ചെറുകിട വില്‍പ്പനക്കാരോ ഉപയോഗിക്കുന്നവരോ ആണ്.

കുറ്റവാളികളെ അമര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ഗ്രിപ്പില്‍ പിടികിട്ടാപ്പുള്ളികള്‍ അടക്കം 158 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 20 പേര്‍ക്കെതിരെ കാപ്പ ചുമത്തി. മരട് അനീഷ്, അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ ജയിലിലായി. ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി 10,519 പേരെ പൊലീസ് കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Operation Toofan: 8 kg of MDMA seized and over 10,000 arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ടാറ്റയും അദാനിയും ഇനി മിസൈലും ബോംബും നിര്‍മ്മിക്കും? ആയുധ ഉത്പാദനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കാന്‍ ഡിആര്‍ഡിഒ

Today's Rashi Phalam August 21|ആഗ്രഹിച്ച കാര്യം സാധ്യമാകും,പുതിയ ജോലി കിട്ടും

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ജോളിയുമായി സാമ്യം; 'അണലി'ക്ക് വിലക്ക്